പാലക്കാട്: മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാ രൻ അട്ടപ്പാടി സ്വദേശി അനിൽ കുമാറിെൻറ ആത്മഹത്യ കുറിപ്പ് പുറത്ത്. എ.ആർ ക്യാമ്പിൽ നിരന്തരം വേട്ടയാടപ്പെട് ടിരുന്നുവെന്നും ഇതുതാൻ ആദിവാസി വംശജനായതുകൊണ്ടാണെന്നും കത്തിലുണ്ടെന്നാണ് സൂചന. െഡപ്യൂട്ടി കമാൻഡൻറായി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനും ക്യാമ്പിലെ ഒരു ഹവിൽദാറും നിരന്തരം അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അധിക ജോലിഭാരം അടിച്ചേൽപിച്ചെന്ന് കത്തിൽ പറയുന്നു.
അനിൽകുമാറിെൻറ മരണം സംബന്ധിച്ച് ബന്ധുക്കൾ ഉയർത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ കത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ഒറ്റപ്പാലം സി.െഎ അടക്കമുള്ളവർ പരിശോധിച്ചുവരികയാണ്. അട്ടപ്പാടി കുന്നംചാള ഊരിലെ അനിൽ കുമാറിെൻറ മൃതദേഹം 25നാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. നഗ്‌നനാക്കി നിര്‍ത്തി എസ്.ഐയും എ.എസ്.ഐയും മര്‍ദിച്ചുവെന്ന് അനിൽ കുമാര്‍ ഭാര്യയോടും സഹോദരനോടും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.