തിരുവനന്തപുരം: സർക്കാർ കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിലും വിവിധ കേസുകളിൽ രണ്ട് എം.എൽ.എമാർ അറസ്റ്റിലും ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവും രണ്ട് മുൻ മന്ത്രിമാരും സംസ്ഥാന വിജിലൻസ് അന്വേഷണ പരിധിയിലുമായതോടെ തെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം മൂർച്ഛിക്കുംമുേമ്പ മുന്നണിയുടെ മുഖമായി അറിയപ്പെടുന്ന നേതാക്കൾ തന്നെയാണ് ആരോപണ, പ്രത്യാരോപണ കുരുക്കിലേക്ക് എത്തിയത്.
ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതവും മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ളതാണെന്നുമുള്ള ആക്ഷേപത്തിനിടെയാണ് കിഫ്ബിയിലെ സി.എ.ജി വിമർശം. മസാല ബോണ്ടിലേക്കും അന്വേഷണം നീളുെന്നന്ന സൂചനയും വന്നു.
ഫെഡറൽ അവകാശത്തിന്മേലുള്ള കടന്നുകയറ്റം ഉയർത്തി രാഷ്ട്രപതിയെ കാണുന്നതിനൊപ്പം രാഷ്ട്രീയവും നിയമപരവുമായ പോരാട്ടമെന്ന വെല്ലുവിളിയാണ് എൽ.ഡി.എഫിന് മുന്നിൽ. മക്കൾ വിവാദത്തിന് പിന്നാലെ ആരോഗ്യ കാരണങ്ങളാൽ സി.പി.എം സെക്രട്ടറി മാറിയതോടെ കൈവന്ന മുൻതൂക്കത്തോടെ ആക്രമണം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ച് പ്രതിപക്ഷം.
സി.എ.ജി വിവാദത്തിലൂടെ ധനമന്ത്രിയെ കൂടി വിചാരണ ചെയ്യാൻ അവസരവും വീണുകിട്ടി. വികസന പദ്ധതി അട്ടിമറിക്കുള്ള ആർ.എസ്.എസ്-ബി.ജെ.പി നീക്കത്തിന് യു.ഡി.എഫ് ചൂട്ട്പിടിക്കുെന്നന്ന ആക്ഷേപം ചർച്ച ചെയ്യാൻ കൂടിയാണ് സി.പി.എം ശ്രമം. ഭരണം, പാർട്ടി, മുന്നണി എന്നിവയുടെ ഏകമുഖമായി മാറിയ പിണറായി വിജയെൻറ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യമെന്നും തിരിച്ചറിയുന്നു.
കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്യുേമ്പാഴാണ് അഴിമതി, തട്ടിപ്പ് കേസിൽ രണ്ട് മുസ്ലിം ലീഗ് എം.എൽ.എമാർ അറസ്റ്റിലായത്. ബാർ കോഴക്കേസ് വെളിപ്പെടുത്തലിൽ പ്രതിപക്ഷനേതാവിനെതിരെ അടക്കം വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതോടെ കോഴ ആരോപണത്തിെൻറ കറ പ്രതിരോധിക്കാൻ യു.ഡി.എഫും ബാധ്യസ്ഥമായി.
രാഷ്ട്രീയ േപ്രരിതമാണ് അേന്വഷണമെന്ന യു.ഡി.എഫ് വാദത്തിന് മറുപടിയായി കേന്ദ്ര ഏജൻസിയെ പിന്താങ്ങുന്നതിലെ യുക്തി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് എൽ.ഡി.എഫ്. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ കടന്നാക്രമണത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷനേതാവ് കേസിെൻറ നിഴലിലായത് കോൺഗ്രസിന് വെല്ലുവിളിയാണ്.
ജോസ് കെ. മാണിയെ ഒഴിവാക്കിയ അന്വേഷണം അടക്കം ഉയർത്തിയാണ് യു.ഡി.എഫ് മറുപടി. േസാളാർ കേസുമായി ബന്ധപ്പെട്ട പീഡനക്കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴിയെന്ന ഭീഷണി പിന്നാലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.