കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റക്കൽ ഇസ്‍ലാമാണെന്ന വിമർശനവുമായി പി.സി ജോർജ്. സ്ഥാനാർഥി സംബന്ധിച്ച് നഗരസഭയിൽ അതൃപ്തിയുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പാലക്കാട് മൂന്ന് പേർ സ്ഥാനാർഥികളാകാൻ തയാറായിരുന്നു. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന്റെ മുന്നിലെത്തിയതെന്നും അതിൽ നിന്നും ഒരു പേർ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനേയും പിന്തുണച്ച് പി.സി ജോർജ് രംഗത്തെത്തി. തോൽവിയുടെ പേരിൽ സുരേന്ദ്രൻ മാറേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ചപ്പോൾ സുരേന്ദ്രന് എന്തെങ്കിലും പ്രൊമോഷൻ നൽകിയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബി.ജെ.പി വഴങ്ങിയത്. പാർട്ടിക്കായി മത്സരിച്ച സി.കൃഷ്ണകുമാറിന് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചുവെങ്കിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. 10000ത്തോളം വോട്ടുകളാണ് ബി.ജെ.പി കുറഞ്ഞത്.
നഗരസഭയിൽ ഉൾപ്പടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം ശക്തമായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രൻ മാറണമെന്ന് ബി.ജെ.പിയിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.