തിരുവനന്തപുരം: നികുതി വെട്ടിപ്പുനടത്തി പുതുച്ചേരി രജിസ്േട്രഷൻ സ്വന്തമാക്കി കേരളത്തിൽ വിലസുന്ന വാഹനങ്ങൾക്ക് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ അന്ത്യശാസനം. ഇൗ മാസം 15നകം നികുതിയടച്ച് കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നാണ് മുന്നറിയിച്ച്. ഒപ്പം റവന്യൂ റിക്കവറിയും നിയമനടപടികളുമുണ്ടാകും. വ്യാജരേഖ ഹാജരാക്കി നികുതി തട്ടിപ്പ് നടത്തിയെന്ന നിലക്കാവും ഇത്തരം കേസുകൾ പരിഗണിക്കുക.
പുതുച്ചേരി രജിസ്േട്രഷൻ നേടിയ രണ്ടായിരത്തോളം വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് മോേട്ടാർവാഹന വകുപ്പ് കെണ്ടത്തിയിരുന്നു. നികുതിയടച്ച് കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റുന്നതിന് ഇവർക്കെല്ലാം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പല ഉടമകളും നികുതി അടക്കുന്നതിന് ഇനിയും തയാറായിട്ടില്ല. ഇൗ മാസം 15വരെ നികുതിയടക്കുന്നതിന് സാവകാശം നൽകാനും ശേഷം കർശനനടപടിയിലേക്ക് നീങ്ങാനുമാണ് ആർ.ടി.ഒമാർക്കും േജായൻറ് ആർ.ടി.ഒമാർക്കും നിർദേശം നൽകിയിരിക്കുന്നത്. നികുതിയടക്കുന്നതിന് പ്രത്യേകം സംവിധാനെമാരുക്കും.
മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നികുതി തട്ടിപ്പ് നടത്തുന്ന വാഹന ഉടമകളെ നിയമപരമായി കുടുക്കാൻ വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിലേക്ക് രജിസ്ട്രേഡ് കത്തയച്ചിരുന്നു. രാഷ്ട്രീയക്കാരും വ്യവസായ^സിനിമ മേഖലയിലെ പ്രമുഖരുമാണ് നികുതിവെട്ടിപ്പുകാരിൽ നല്ലൊരു ശതമാനവും. ഡീലർമാർ വഴിയാണ് അധികവും വ്യാജ രജിസ്ട്രേഷൻ നടക്കുന്നത്. വാടകക്ക് വീടെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും വരെ വിവരം നൽകി രജിസ്ട്രേഷൻ തരപ്പെടുത്തിയവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.