പൂക്കോട് വെറ്ററിനറി സർവകലാശാല വി.സി ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവെച്ചു. ഇദ്ദേഹം ഗവർണർക്ക് രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 

വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ ദുരൂഹ മരണത്തെ തുടർന്ന് മാർച്ച് രണ്ടിന് മുൻ വി.സിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്സിറ്റിയിലെ മുൻ അധ്യാപകനായ ഡോ. പി.സി. ശശീന്ദ്രന് വി.സിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്.  

എന്നാല്‍, സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്ന് സസ്‌പെന്റ്‌ ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി. വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കുറ്റക്കാരല്ലെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയ 33 വിദ്യാര്‍ഥികളുടെ ശിക്ഷ മാത്രമാണ് റദ്ദാക്കിയതെന്ന് വി.സി അറിയിച്ചു. 

ഗവർണറെ സന്ദർശിച്ച് സിദ്ധാർഥന്‍റെ പിതാവ്​

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ സ​ന്ദ​ർ​ശി​ച്ച് സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വ്​ ജ​യ​പ്ര​കാ​ശ്. മ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 33 വി​ദ്യാ​ർ​ഥി​ക​ളെ കു​റ്റ മു​ക്ത​രാ​ക്കി​യ വൈ​സ് ചാ​ൻ​സ​ല​റു​ടെ ന​ട​പ​ടി​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച ജ​യ​പ്ര​കാ​ശ് മ​ക​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ​ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​സ്പെ​ൻ​ഷ​നി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി റ​ദ്ദ് ചെ​യ്യാ​ൻ വി.​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

സി.​ബി.​ഐ അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​ലെ ആ​ശ​ങ്ക​യും ജ​യ​പ്ര​കാ​ശ് പ​ങ്കു​വെ​ച്ചു. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തോ​ടെ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ങ്ങ​ളെ ശ​മി​പ്പി​ക്കാ​ൻ​വേ​ണ്ടി​യു​ള്ള നാ​ട​കം മാ​ത്ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്ന് ന​ട​ത്തി​യ​തെ​ന്നും മാ​ർ​ച്ച് ഒ​മ്പ​തി​ന്​ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​ട്ടും അ​തു കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യ​ത് 16ന്​ ​ആ​ണെ​ന്നും ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. സി.​ബി.​ഐ അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ചു​കൊ​ണ്ട് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യും ജ​യ​പ്ര​കാ​ശ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Pookkode veterinary University VC Dr PC Saseendran resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.