കോന്നി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപുലർ ഫിനാൻസ് ഉടമ തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖ.
കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാർഡ് പോപുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ 2011-12 കാലഘട്ടത്തിൽ കോന്നി ഗ്രാമപഞ്ചായത്തിൽനിന്ന് നേടിയിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ പാപ്പർ ഹരജി നൽകുമ്പോൾ സമർപ്പിക്കാൻ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്.
വകയാറിലെ സ്വന്തം പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കൂട്ടത്തിൽ ഇദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളി വേതനം പറ്റിയിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. അപേക്ഷ നൽകിയാൽ സെക്രട്ടറിക്ക് കാർഡ് നൽകാം.
പറമ്പിൽ മഴക്കുഴി എടുക്കുന്നതിെൻറ പേരിൽ കാർഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിെൻറ സഹായവും ലഭിച്ചിട്ടുണ്ട്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെൺമക്കളും ചേർന്ന് നടത്തിയത്. എന്നാൽ, കോടികൾ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.
കോന്നി: പോപുലർ തട്ടിപ്പുകേസിലെ പ്രതി ഡോ. റിയ ആൻ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.
അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന പ്രഭ തോമസ്, ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ്, തോമസ് ഡാനിയേൽ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തയാറെടുക്കുമ്പോഴാണ് റിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഇവരെ നിലമ്പൂരിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.