തിരുവനന്തപുരം: ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് 27 വകുപ്പ്. മറ്റ് മന്ത്രിമാർക്കൊന്നും നൽകാത്ത വകുപ്പുകളുമുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിന് വനിതാ ശിശുക്ഷേമം കൂടി നൽകി. കഴിഞ്ഞതവണ കെ.കെ. ശൈലജ കൈകാര്യം ചെയ്ത സാമൂഹിക നീതി വകുപ്പ് ആർ. ബിന്ദുവിനാണ്.
പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ, ആസൂത്രണം, അഖിലേന്ത്യ സർവിസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം, ഐ.ടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ, സൈനിക ക്ഷേമം, അന്തർ നദീജലം, ഇൻലാൻറ് നാവിഗേഷൻ, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഇലക്ഷൻ, ദുരിതാശ്വാസം, സംസ്ഥാന ആതിഥ്യം, ഇൻലാൻറ് നാവിഗേഷൻ കോർപറേഷൻ, പൊതുജന സമ്പർക്കം, അഡ്മിനിസ്ട്രേഷൻ ഒാഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, അച്ചടിയും സ്റ്റേഷനറിയും, എല്ലാ സുപ്രധാന നയപരമായ കാര്യങ്ങളും, മറ്റ് മന്ത്രിമാർക്കില്ലാത്ത എല്ലാ വകുപ്പുകളും.
കെ. രാജൻ
ലാൻഡ് റവന്യൂ, സർവേയും ലാൻഡ് റെക്കോഡും, ഭൂപരിഷ്കരണം, ഭവനനിർമാണം
റോഷി അഗസ്റ്റിൻ
ജലവിതരണവും ശുചീകരണവും, ജലസേചനം, ഭൂഗർഭ ജലം, കമാൻഡ് ഏരിയ െഡവലപ്മെൻറ്
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി, അനർട്ട്
എ.കെ. ശശീന്ദ്രൻ
വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവർകോവിൽ
തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ മ്യൂസിയങ്ങൾ
അഡ്വ. ആൻറണി രാജു
റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
വി. അബ്ദുറഹ്മാൻ
കായികം, വഖഫ്, ഹജ്ജ് തീർഥാടനം, െറയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്
അഡ്വ. ജി.ആർ. അനിൽ
ഭക്ഷ്യവും പൊതുവിതരണവും, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
കെ.എൻ. ബാലഗോപാൽ
ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെ.എഫ്.സി, ദേശീയ സമ്പാദ്യം, വാണിജ്യനികുതി, കാർഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാമ്പ്, സ്റ്റാമ്പ് ഡ്യൂട്ടി, സ്റ്റോർ പർച്ചേസ്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി
പ്രഫ. ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻ.സി.സി, അസാപ്, സാമൂഹികനീതി
ജെ. ചിഞ്ചുറാണി
ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃഗശാല, കേരള വെറ്ററിനറി ആൻഡ് ആനമൽ സയൻസസ് സർവകലാശാല
എം.വി. ഗോവിന്ദൻ
തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ), എക്സൈസ്, ഗ്രാമവികസനം, നഗരാസൂത്രണം, കില, പ്രാദേശിക വികസന ഏജൻസികൾ
പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, ടൂറിസം
പി. പ്രസാദ്
കൃഷി, മണ്ണ് സംരക്ഷണം, സോയിൽ സർവേ, കാർഷിക സർവകലാശാല, വെയർ ഹൗസിങ് കോർപറേഷൻ
കെ. രാധാകൃഷ്ണൻ
പട്ടികജാതി-പട്ടികവർഗ -പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെൻററികാര്യം
പി. രാജീവ്
നിയമം, വ്യവസായം(വ്യവസായ സഹകരണ സംഘങ്ങൾ അടക്കം), വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി, ഹാൻറ്ലൂം ആൻഡ് ടെക്സ്റ്റൈൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാേൻറഷൻ ഡയറക്ടറേറ്റ്
സജി ചെറിയാൻ
ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, സാംസ്കാരിക ക്ഷേമനിധി, യുവജനകാര്യം
വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസം, തൊഴിലും പരിശീലനവും, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, സാക്ഷരത, ഇൻഷുറൻസ് മെഡി. സർവിസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതി, നൈപുണ്യം, പുനരധിവാസം.
വി.എൻ. വാസവൻ
സഹകരണം, രജിസ്ട്രേഷൻ
വീണ ജോർജ്
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, പാരമ്പര്യ വൈദ്യം,ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശുക്ഷേമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.