തിരുവനന്തപുരം: അഴിമതി സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് ബി.ജെ.പിയിൽനിന്ന് തരംതാഴ്ത്തപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിെന പരിഹസിച്ച് അദ്ദേഹത്തിെൻറ വീടിന് മുന്നിൽ ബോർഡ്. ‘നരേന്ദ്രമോദി ഈ വീടിെൻറ ഐശ്വര്യം’ എന്നെഴുതിയ ബോർഡാണ് ഇദ്ദേഹത്തിെൻറ സ്വത്ത് സമ്പാദനം ഉൾപ്പെടെ കാര്യങ്ങൾ ആരോപിച്ച് വീടിന് മുന്നിൽ സ്ഥാപിച്ചത്.
ശനിയാഴ്ച രാവിലെയാണ് ജനകീയ പ്രതികരണവേദിയുടെ പേരിലുള്ള ബോർഡ് രാജേഷിെൻറ വീടിനു മുന്നിൽ സ്ഥാപിക്കപ്പെട്ടത്. 2011ൽ വട്ടിയൂർകാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ 27 ലക്ഷം രൂപയുടെ ആസ്തിയും 4.9 ലക്ഷത്തിെൻറ ബാധ്യതയും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ബോധിപ്പിച്ച രാജേഷിന് സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാതെ അഞ്ചുവർഷം കൊണ്ട് എങ്ങനെ നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന വീട് സ്വന്തമായി ഉണ്ടായി എന്നാണ് ബോർഡിലെ ചോദ്യം.
ജനകീയ പ്രതികരണവേദിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ബി.ജെ.പിയിലെ ഒരു വിഭാഗമാണ് ഇൗ ബോർഡിന് പിന്നിലെന്ന ആരോപണവുമുണ്ട്. ബി.ജെ.പിക്കെതിരായ മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോൾ ‘സേവ് ബി.ജെ.പി’യുടെ പേരിൽ പ്രചരിപ്പിച്ച നോട്ടീസുകളിലും രാജേഷിെൻറ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദീകരിക്കുന്ന സൂചനകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.