ഡി.സി.സി ഓഫീസിന് മുന്നിൽ ശശി തരൂരിനെതിരെ പോസ്റ്റർ

തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡി.സി.സി അധ്യക്ഷനാക്കാൻ നീക്കം നടത്തുന്നുവെന്നാണ് പോസ്റ്ററി പറയുന്നത്. ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ വ്യാമോഹമെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.

കോടികൾ സംഭാവന നൽകുന്ന റിസോർട്ട് മുതലാളിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന് ജില്ലാ ഘടകം പിടിക്കാനുള്ള നീക്കമാണ് ശശി തരൂർ നടത്തുന്നത് എന്നും കുറ്റപ്പെടുത്തുന്നു.

ആരുടെ പേരിലാണ് പോസ്റ്റർ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ശശി തരൂരിൻെറ അടുപ്പക്കാരനെ ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രഥമ പരിഗണന നൽകുന്നു എന്ന സൂചന വന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - Poster against Shashi Tharoor in front of DCC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.