എടവണ്ണ:യുവാവ് വെടിയേറ്റു മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലെന്ന് സൂചന . ഇന്നലെ രാവിലെ ചെമ്പക്കുത്ത് ജാമിഅ കോളജിന് സമീപം പുലിക്കുന്ന് മലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചെമ്പകുത്ത് സ്വദേശി അറയിലകത്ത് മുഹമ്മദ് റഷീദിന്റെയും നസീമയുടെയും മകൻ റിദാൻ ബാസിലിനെ(24)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെവിയുടെ പിൻഭാഗത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. വൈകിട്ട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം വെടിയേറ്റാണെന്നു സ്ഥിരീകരിച്ചത്. ശരീരത്തിൽനിന്ന് ഒരു ബുള്ളറ്റ് കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണു സൂചന. നേരത്തേ കരിപ്പൂരിൽവച്ച് ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിദാൻ മൂന്നാഴ്ച മുൻപാണു ജാമ്യത്തിലിറങ്ങിയത്. കബറടക്കം നടത്തി. ഭാര്യ ഫാത്തിമ ഹിബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.