തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പത് ആയി. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരി ഭർത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറയുന്നത്.
ശനിയാഴ്ച ഉച്ചക്കാണ് ചെമ്പകമംഗലം സ്വദേശി സുധീഷ് ഒളിവില്‍ കഴിയവെ കല്ലൂരിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി ഉണ്ണിയുടെ മാതാവിന് നേരെ ബോംബ് എറിഞ്ഞതുള്‍പ്പെടെ ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം പ്രതികാരമായിരുന്നു കൊലപാതകത്തിലെത്തിച്ചത്.
സുധീഷിനെ മൃഗീയമായി കൊന്നതിനുപുറമെ കാല്‍ വെട്ടിയെടുത്തു റോഡിലെറിഞ്ഞ് സന്തോഷപ്രകടനം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.