പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് ഊരി; നെബുലൈസർ നിലച്ച് വയോധിക ആശുപത്രിയിൽ

കോതമംഗലം: വൈദ്യുതി കുടിശ്ശികയെ തുടർന്ന് കോട്ടപ്പടിയിൽ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ഇതേ തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തനം നിലച്ച് രോഗിയായ വയോധിക ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കോട്ടപ്പടി, വടക്കുംഭാഗത്ത് മൂന്നാം വാർഡ് മെംബർ സന്തോഷ് അയ്യപ്പന്‍റെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചത്.

മാതാവ് കാളിക്കുട്ടിയുടെ (68) നില ഗുരുതരമായി തുടരുകയാണ്. രോഗിയായ മാതാവും തന്റെ രണ്ട് കുട്ടികളും മാത്രമുള്ളപ്പോൾ മുന്നറിയിപ്പ് നൽകാതെ വൈദ്യുതി വിച്ഛേദിച്ചത് പ്രതിഷേധാർഹമാണെന്ന് സന്തോഷ് പറഞ്ഞു.

Tags:    
News Summary - Power cut without warning; Stop the nebulizer and old women In hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.