ആലുവ: എസ്.എൻ.എം.ഐ.എം.റ്റി എൻജിനീയറിങ് കോളേജിലെ എൻ എസ് എസ് ടെക്‌നിക്കൽ സെൽ വോലുണ്ടീർസ് ഈ തവണ വിദ്യാഭ്യാസ ദിനം ആഘോഷിച്ചത് വേറിട്ട രീതിയിലായിരുന്നു. കൊടുങ്ങല്ലൂർ പ്രത്യാശ ഭവനിലെ ആരോരും ഇല്ലാതെ കഴിയുന്ന ആ കുരുന്നുകളോടൊപ്പം ഒരു മെട്രോ യാത്ര ചെയ്തായിരുന്നു അവരുടെ ആഘോഷം.
രാവിലെ കുരുന്നുകളുമായി അവർ കൊടുങ്ങല്ലൂർ നിന്നു യാത്ര ആരംഭിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോൾ അല്ലാതെ പുറം ലോകം കാണാതെ കഴിഞ്ഞിരുന്ന അവർക്ക് ഇത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. എൻ എസ് എസ് വളണ്ടിയർമാരായ ചേട്ടൻമാരൊടൊപ്പം അവർ ആടിയും പാടിയും കളിചിരികളുമായി അവർ ആലുവ മെട്രോ സ്റ്റേഷനിൽ എത്തി. ഇവരുടെ വരവും നോക്കി പ്രത്യേകം തയ്യാറാക്കിയ മധുര പലഹാരങ്ങളുമായി എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ ജില്ലാ ഫീൽഡ് ഓഫീസർ ബ്ലെസ്സൻ പോൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവിടെ നിന്ന് മെട്രോ ട്രെയിനിൽ കേറാൻ വേണ്ടി മുകളിലേക്ക് പോകാൻ എക്‌സെലറ്റർ കണ്ടു അമ്പരന്നു കുട്ടികൾ , കോണി പടി കയറി മാത്രം ശീലമുള്ള ഇവർക്ക് ഇങ്ങനെയും മുകളിലേക്ക് കയറാം എന്നത് പ്രത്യേക അനുഭവം തന്നെ ആയിരുന്നു. മുകളിൽ എത്തിയപ്പോൾ മഹാരാജാസ് ഗ്രൗണ്ടിലേക്ക് ഉള്ള മെട്രോ ട്രെയിൻ കാത്തു കിടക്കുന്നു. ആദ്യം തന്നെ എല്ലാവരും വിൻഡോയുടെ ഇരു വശങ്ങളിൽ ഇരിപ്പിടം പിടിച്ചു. ട്രെയിൻ മുന്നോട്ട് നീങ്ങി ആകാശ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ ഇവർക്ക് കൗതുകം ഉണർന്നു, ആ കുഞ്ഞു വായിലൂടെ എല്ലാവരും ഒരുമിച്ച് വൗ എന്ന് പറഞ്ഞപ്പോൾ സഹയാത്രികർക്ക് എല്ലാം മനസിലായി. അധികം വൈകാതെ മഹാരാജാസ് ഗ്രൗണ്ട് എത്തിയപ്പോൾ ആകാശ യാത്ര പെട്ടന്ന് തീർന്നതിെൻറ നിരാശയിൽ ആയിരുന്നു അവർ. അവിടം കൊണ്ടു അവരുടെ ഈ ആനന്ദയാത്ര നിർത്തില്ലാന്നു വളണ്ടിയർ നിതിൻ പറഞ്ഞപ്പോൾ കുട്ടികൾ വീണ്ടും ഹാപ്പി. പിന്നെ ഒന്നും നോക്കിയില്ല നേരെ എറണാകുളം ചിൽഡ്രൻസ് പാർക്ക്. അവിടെ ഏകദേശം 3 മണിക്കൂറോളം കളിയും ചിരിയുമായി ചിലവഴിച്ചു.
പിന്നീട് വൈകിട്ടോടെ മറൈൻ ഡ്രൈവിലെ ജലാശയ കാഴ്ചകളും കണ്ടിട്ടാണ് പ്രത്യാശ ഭവനിലേക്ക് തിരിച്ചത്.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കോളേജിൽ നടപ്പാക്കി വരുന്ന ദിശ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കുരുന്നുകൾക്ക് ഇത്തരം ഒരു അവസരം ഒരുക്കിയത്.കുറച്ചു മാസങ്ങളായി കോളേജിൽ നടത്തി വരുന്ന പ്രൊജക്റ്റ് ആണ് ദിശ. ദിശ എന്ന പ്രോജക്ടിന്റെ ഭാഗമായി ഇതു വരെ നിർധന രോഗികൾക്കുള്ള ധനസാഹായമുൾപ്പെടെ ഒരു പാട് പ്രവർത്തനങ്ങൾ യൂണിറ്റിന് നടത്താൻ സാധിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്നും പഴയ പത്രവും മാസികകളും ശേഖരിച്ച് ആണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി പല സമയങ്ങളിലായി മുപ്പത് ടണ്ണിലധികം പത്രവും മാസികകളും വിദ്യാർഥികൾ ശേഖരിച്ചിട്ടുണ്ട്..മെട്രോ യാത്രയിൽ എൻ.എസ്.എസിലെ അംഗങ^ളും സ്റ്റാഫുകളും ഭാഗമായി . നിതിൻ ഡേവിസ് ,ആദർശ്,ലക്ഷ്മി, സീന സേവ്യർ പ്രോഗ്രാം ഓഫീസർമാരായ അർജുൻ സന്തോഷ്, അമൽ ഗോവിന്ദ്, എൻ എസ് എസ് ടെക്‌നിക്കൽ സെൽ ജില്ലാ ഫീൽഡ് ഓഫിസർ ബ്ലെസ്സൻ പോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.