പ്രവാസികളുടെ തിരിച്ചുപോക്ക്: കേന്ദ്രനിലപാട് തിരുത്തിക്കണം –ഐ.എന്‍.എല്‍


കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട്ടി​ല​ത്തെി​യ യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​പോ​ക്ക് അ​സാ​ധ്യ​മാ​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​റി​​െൻറ പു​തി​യ നി​ല​പാ​ട് തി​രു​ത്തി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി. അ​ബ്​​ദു​ല്‍ വ​ഹാ​ബും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റും ആ​വ​ശ്യ​പ്പെ​ട്ടു. 

മാ​ര്‍ച്ച് ഒ​ന്നി​നു ശേ​ഷം താ​മ​സ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍ക്ക് ഡി​സം​ബ​ര്‍ 31വ​രെ തി​രി​ച്ചു​വ​രാ​മെ​ന്ന യു.​എ.​ഇ സ​ര്‍ക്കാ​റി​​െൻറ ഇ​ള​വ് പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ജൂ​ണ്‍ ഒ​ന്നി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ര്‍ക്കു​ല​റി​ല്‍ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍ക്ക് വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ന​ല്‍കേ​ണ്ട​തി​ല്ല എ​ന്നാ​ണ് നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സ​മെ​ങ്കി​ലും വി​സ കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് മാ​ത്ര​മേ യാ​ത്രാ​നു​മ​തി ന​ല്‍കേ​ണ്ട​തു​ള്ളൂ​വെ​ന്നാ​ണ് സ​ര്‍ക്കു​ല​റി​ല്‍ പ​റ​യു​ന്ന​ത്. 

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യാ​ണ് കേ​ന്ദ്ര​ത്തി​​െൻറ പു​തി​യ നി​ര്‍ദേ​ശ​പ്ര​കാ​രം മു​ട​ങ്ങാ​ന്‍ പോ​കു​ന്ന​ത്.  ഈ ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റും കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള എം.​പി​മാ​രും വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും അ​ടി​യ​ന്ത​മാ​യി ഇ​ട​പെ​ട്ട്  പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ നേ​താ​ക്ക​ള്‍ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - pravasi return INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.