പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ക്ഷേത്രം നിർമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിനോട് ഒരു ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അപേക്ഷയും കൊടുത്തു.
സംസ്ഥാന സർക്കാറിെൻറ അനുമതിയും ഇക്കാര്യത്തിൽ വേണം. പൊന്നമ്പലമേട് ദേവസ്വം ബോർഡിെൻറ അധീനതയിലുള്ളതാണെന്ന് ദേവപ്രശ്നങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചില സംഘടനകൾ പറയുന്നത്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായും പ്രസിഡൻറ് പറഞ്ഞു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് ഏകീകരണത്തിന് പരിഹാരം കാണണം. മഹാക്ഷേത്രങ്ങളിലെ പൂജാരിമാരെ നറുക്കിെട്ടടുക്കും. കുന്നാർ ഡാമിെൻറ ഉയരം കൂട്ടാമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടാതെ തന്നെ മുമ്പ് കേന്ദ്രം തീരുമാനിച്ചതാണ്. എന്നാൽ, ആ തീരുമാനത്തിന് ഇപ്പോൾ മാറ്റമുണ്ടായി. നാലുകോടിയോളം രൂപ ശുദ്ധജലത്തിന് മാത്രമായി ജല അതോറിറ്റിക്ക് നൽകുന്നുണ്ട്. കുന്നാറിലെ ശുദ്ധജലം സന്നിധാനത്ത് മാത്രമല്ല പമ്പയിലും എത്താൻ കഴിയുംവിധം പദ്ധതി തയാറാക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.