തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നെന്ന വിലയിരുത്തലിനിടയിലും 'ഇലക്ഷൻ ക്ലസ്റ്റർ' രൂപെപ്പടാനുള്ള സാധ്യത സംസ്ഥാനത്ത് ശക്തമെന്ന് വിലയിരുത്തൽ. ഇത്തരമൊരു ക്ലസ്റ്ററിനെ നേരിടാനുള്ള തയാറെടുപ്പുകൾ ഇേപ്പാൾതന്നെ തുടങ്ങണമെന്നും ഡിസംബർ അവസാനത്തോടെ രോഗവ്യാപനതോത് കൂടാൻ ഇടയുണ്ടെന്നും സർക്കാർ നിേയാഗിച്ച വിദഗ്ധസമിതിയിലെ അംഗം മാധ്യമത്തോട് പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുെണ്ടങ്കിലും പ്രചാരണം സജീവമായതോടെ സാമൂഹിക അകലവും മാസ്കുമെല്ലാം അപ്രസക്തമായ മട്ടാണെന്നും കൂട്ടിച്ചേർത്തു.
ഒാണക്കാലത്തെ ഇളവുകളെ തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ട ഒാണം ക്ലസ്റ്ററിന് സമാനമാണ് ഇലക്ഷൻ ക്ലസ്റ്റർ ഭീഷണി. തെരഞ്ഞെടുപ്പ് അടുത്തതോടെ തദ്ദേശസ്ഥാപനതലത്തിലെ പ്രതിരോധപ്രവർത്തനങ്ങളിൽ ക്രമേണ ശ്രദ്ധമാറുന്നതും നിയന്ത്രണങ്ങളിൽ ഇളവുവരുന്നതും റിവേഴ്സ് ക്വാറൻറീൻ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാതാകുന്നതുമാണ് ഇലക്ഷൻ ക്ലസ്റ്റർ രൂപപ്പെടാൻ കാരണമായി ചൂണ്ടിക്കാട്ടുന്ന സാഹചര്യങ്ങൾ. നിസ്സാരമായി കരുതാൻ മാത്രം സംസ്ഥാനം വൈറസ് മുക്തമോ സുരക്ഷിതമോ ആയിട്ടുമില്ല.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ കേരളത്തിലാണ്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 5792 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2535 ഉം കർണാടകയിൽ 1157 ഉം തമിഴ്നാട്ടിൽ 1725 ഉം ഡൽഹിയിൽ 3797 ഉം കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയെത്തുേമ്പാഴാണ് വ്യാപനം കൈയിലൊതുങ്ങിയെന്ന് പറയാനാകുക. കേരളത്തിലിത് ശരാശരി 10 എന്ന നിരക്കിലാണ്. പ്രതിദിന കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിദിനം ശരാശരി 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുള്ള ജില്ല ഭരണകൂടങ്ങൾ തെരഞ്ഞെടുപ്പ് തിരക്കിേലക്ക് മാറുന്നതാണ് മറ്റൊരു പ്രശ്നം. കണ്ടെയ്ൻമെൻറ് സോൺ പ്രവർത്തനങ്ങൾ, സാമൂഹിക സമ്പർക്ക നിയന്ത്രണങ്ങൾ, ക്ലസ്റ്ററുകളിലെ ഇടപെടലുകൾ, പരിശോധന സൗകര്യമൊരുക്കൽ, റിവേഴ്സ് ക്വാറൻറീൻ ഉൾപ്പെടെ കോവിഡ് പ്രതിരോധദൗത്യത്തിൽ വലിയൊരു പങ്ക് വഹിക്കുന്നത് ജില്ല ഭരണകൂടങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.