പ്രേം നസീർ നിർമ്മിച്ച വായനാശാല സാമൂഹിക വിരുദ്ധർ തീ ഇട്ട് നശിപ്പിച്ചു

ആറ്റിങ്ങല്‍: ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള ചിറയിന്‍കീഴ് ദേശീയ ഗ്രന്ഥശാല അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ഏഴായിരത്തോളം പുസ്തകങ്ങളും ഫര്‍ണിച്ചറും ഇലക്​ട്രോണിക് ഉപകരണങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വാഹനയാത്രക്കാരാണ് തീ പിടിക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ പൊലീസിലും പൊലീസ് ഫയര്‍ഫോഴ്‌സിലും വിവരം കൈമാറി. ഇതിനകം നാട്ടുകാരും ഓടിക്കൂടി. ആറ്റിങ്ങലില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയത്. 

പുസ്തകങ്ങളും പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരകളും ടി.വി ഉള്‍പ്പെടെ ഇലക്ടോണിക് ഉപകരണങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഗ്രന്ഥശാലയിലുണ്ട്. ഇതില്‍ ഏഴായിരത്തിലധികം പുസ്തകങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ബാക്കി പുസ്തകങ്ങള്‍ തീപിടിത്തതിലും തീ കെടുത്തുന്നതിനിടെ വെള്ളം നനഞ്ഞും ഭാഗികമായി നശിച്ച നിലയിലാണ്. മൂവായിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങളും ഗ്രന്ഥശാലയിലുണ്ടായിരുന്നു. തടിയിലെ ജനാല, വാതിലുകളും കത്തിനശിച്ചു. കാലപ്പഴക്കം ചെന്നതാണ് ഗ്രന്ഥശാലയുടെ കെട്ടിടം. ഇതി​​​​െൻറ ചുവരുകള്‍ തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുമ്മായക്കൂട്ട് ഉപയോഗിച്ചുള്ള തേപ്പ്​ ഇളകി​േപ്പായിട്ടുണ്ട്. കെട്ടിടം നിലവില്‍ പൂര്‍ണമായും അപകടാവസ്ഥയിലാണ്. 

സാമൂഹികവിരുദ്ധശക്തികള്‍ ബോധപൂർവം തീയിട്ട് നശിപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന് പ്രാധാന്യം നല്‍കിയാണ് അന്വേഷണം നടത്തുന്നത്. 1955ല്‍ സ്ഥാപിതമായതാണ് ഈ ഗ്രന്ഥശാല. 1958-59 കാലയളവില്‍ ചലച്ചിത്രതാരം പ്രേംനസീറി​​​​െൻറ നേതൃത്വത്തില്‍ കെട്ടിടം നിർമിച്ചിരുന്നു. 1972ല്‍ കെട്ടിടം നവീകരിക്കുകയും ഒരു മുറി കൂടി നിർമിക്കുകയും ചെയ്​തു. രണ്ട് മുറികളിലായാണ് പുസ്തകശേഖരം സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തി​​​​െൻറ കാലപ്പഴക്കം പരിഗണിച്ച് 2004ല്‍ പുതിയ മന്ദിരം നിർമിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. വക്കം ബി. പുരുഷോത്തമന്‍ ശിലാസ്ഥാപനവും നടത്തി. എന്നാല്‍, വസ്തു സംബന്ധമായ തര്‍ക്കം ഉന്നയിക്കപ്പെട്ടതോടെ പദ്ധതി മുടങ്ങുകയായിരുന്നു. 

സമീപത്തെ ക്ഷേത്രത്തി​​​​െൻറ ഭൂമിയാണ് ലൈബ്രറി ഭൂമിയെന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തുവരികയും ദേവസ്വം ബോര്‍ഡ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വസ്തു പഞ്ചായത്ത് വകയാ​െണന്ന് വാദിച്ച് പഞ്ചായത്തും ഹൈകോടതിയിലെ നിയമനടപടികളില്‍ പങ്കുചേര്‍ന്നു. പഞ്ചായത്തിനോ ലൈബ്രറിക്കോ ദേവസ്വം ബോര്‍ഡിനോ വസ്തുവി​​​​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല. ഇതിനാല്‍ ഉടമസ്ഥാവകാശം ആര്‍ക്കും അനുവദിച്ച് നല്‍കിയില്ല. ഈ കേസില്‍ രണ്ടുമാസത്തിനുള്ളില്‍ വസ്തു അളക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം അളക്കാന്‍ എത്തിയെങ്കിലും നാട്ടുകാരും ഗ്രന്ഥശാല ഭാരവാഹികളും ഇതിനെ എതിര്‍ത്തു. ഇക്കാരണത്താല്‍ വസ്തു അളക്കാനും സാധിച്ചില്ല. വര്‍ഷങ്ങളായി ഇതിന്മേല്‍ തുടര്‍നടപടികളൊന്നും ആരും കൈക്കൊണ്ടിരുന്നില്ല. 

പ്രേംനസീർ നിർമിച്ച വായനശാല കത്തിച്ചവരെ അറസ്​റ്റ്​ ചെയ്യണം -രമേശ്​ ചെന്നിത്തല
തിരുവനന്തപുരം: ജന്മനാട്ടിൽ പ്രേംനസീർ നിർമിച്ച വായനശാല തീയിട്ട്​ നശിപ്പിച്ച സാമൂഹികവിരുദ്ധരെ  അറസ്​റ്റ്​ ചെയ്യണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. വായനശാലയിലെ മുറികളിലായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന്​ രൂപ വിലവരുന്ന പുസ്​തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. കത്തിനശിച്ച കെട്ടിടത്തി​​​​െൻറ സ്ഥാനത്ത്​ പുതിയ കെട്ടിടം നിർമിച്ച്​ പ്രേംനസീറി​​​​െൻറ സ്​മരണ  നിലനിർത്തുന്ന ഡിജിറ്റൽ ലൈബ്രറിയും ഡിജിറ്റൽഫിലിം ക്ലബും ആരംഭിക്കണമെന്നും​ അദ്ദേഹം  ആവശ്യപ്പെട്ടു. ലോകത്ത്​ ഏറ്റവും കൂടുതൽ നായക നടനായി അഭിനയിച്ചതിലൂടെ ഗിന്നസ്​ റെക്കോഡ്​  നേടിയ പ്രേംനസീറി​​​​െൻറ എല്ലാ സിനിമകളും സൂക്ഷിക്കാൻ ഇവിടെ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - prem nasir library fire - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.