തിരുവനന്തപുരം: നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്‍റെ 94ാം ജൻമദിനത്തോടനുബന്ധിച്ചുള്ള പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന്. ബാലു കിരിയത്ത് ജൂറി ചെയർമാനും, വഞ്ചിയൂർ പ്രവീൺ കുമാർ , പനച്ചമൂട് ഷാജഹാൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
10001 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രേം നസീറിന്‍റെ ജൻമദിനമായ ഏപ്രിൽ 7ന് വൈകുന്നേരം 6ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി പുരസ്ക്കാരം സമ്മാനിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
ചടങ്ങിൽ പ്രമുഖർ 94 മൺചിരാതുകൾ കത്തിക്കും. നസീറിന്‍റെ ഗാനങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കും. ആലപ്പുഴ സംസ്കൃതിയുടെ ഒ.ജി.സുരേഷ് നയിക്കുന്ന ഹൃദയഗീതങ്ങളും ചടങ്ങിലുണ്ടാവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.