എന്നും കേരളം ലോകത്തിനുമുന്നിൽ തലയുയുർത്തി നിന്നത് ഇൗ നാട്ടിലെ കലയുടെ പേരിൽക്കൂടിയായിരുന്നു. എന്നാൽ, പല സമയത്തും കലാരംഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് സത്യം. പുതിയ സർക്കാർ, അത് ഏത് പാർട്ടിയായാലും അധികാരത്തിലെത്തിയാൽ ഇൗ മേഖലയിൽ ഒരുപാട് പുതിയ പദ്ധതികൾ കൊണ്ടുവരണം. കലാപഠനം, പ്രധാനമായും മ്യൂസിക്, ഡാൻസ് തുടങ്ങിയവ ഇന്നും സ്കൂൾ പാഠ്യപദ്ധതിയുടെ ഒരു ഭാഗമായി പൂർണമായും മാറിയിട്ടില്ല. അതിനാൽ സ്കൂളുകളിൽ കലക്കുവേണ്ടി മാത്രമായി ഒരു സെഷൻ നീക്കിവെക്കുകയും അതിലേക്ക് വേണ്ട നിയമനങ്ങൾ നടത്തുകയും വേണം. മാത്രമല്ല, കൂടുതൽ കലാപഠന കേന്ദ്രങ്ങൾ കേരളത്തിൽ തുടങ്ങേണ്ടതുണ്ട്. പലർക്കും സീറ്റ് ലഭിക്കാത്ത അവസ്ഥ ഇന്ന് നിലവിലുണ്ട്.
കലയുമായി ഉപജീവനം നടത്തി അവശരായവർക്ക് വേണ്ടത്ര സഹായങ്ങൾ ലഭ്യമാക്കണം. ഇതുകൂടാതെ, ഡാൻസ്, മ്യൂസിക് പോലുള്ള വിഭാഗങ്ങൾക്ക് കുടുതൽ പ്രോത്സാഹനങ്ങൾ നൽകുകയും അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. കേരളത്തിെൻറ ടൂറിസം രംഗത്തിെൻറ ഒരു മുഖമുദ്രയായി കലാരൂപങ്ങളെ കൂടുതൽ കരുത്തോടെ അവതരിപ്പിക്കാനും സർക്കാർ തയാറാവണം. ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന മേളകളിലും മറ്റും കലകൾക്ക് കൂടുതൽ സമയവും സൗകര്യവും ഏർപ്പെടുത്തണം. മഹത്തായ കേരളീയ കലാപാരമ്പര്യം ലോകത്തെ അറിയിക്കാനുതകുന്ന വിധത്തിൽ മ്യൂസിയങ്ങളും മറ്റും സ്ഥാപിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.