തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച സംസ്ഥാനത്ത് എത്തും. ഉച്ചക്ക് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകും. കൊച്ചി ഐ.എൻ.എസ് ഗരുഡിലെ അടക്കം ഔദ്യോഗിക പരിപാടികൾക്കുശേഷം രാത്രി തലസ്ഥാനത്ത് എത്തും. ഹയാത്ത് റീജൻസിയിൽ തങ്ങുന്ന രാഷ്ട്രപതി വെള്ളിയാഴ്ച കൊല്ലം അമൃതാനന്ദമയീ മഠത്തിലെ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനം ചെയ്യും.
ആദ്യമായി തലസ്ഥാനത്തെത്തുന്ന ദ്രൗപദി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിരുന്നൊരുക്കും. രാത്രി ഹയാത്ത് റീജൻസിയിലായിരിക്കും ഇത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. 17ന് തിരുവനന്തപുരത്ത് തങ്ങുന്ന രാഷ്ട്രപതി 18ന് കന്യാകുമാരിയിലേക്ക് പോകും. ഉച്ചക്ക് മടങ്ങിയ ശേഷമാണ് ലക്ഷദ്വീപിലേക്ക് പോവുക. ലക്ഷദ്വീപിൽനിന്ന് മടങ്ങുന്ന വഴി രാഷ്ട്രപതി കൊച്ചിയിൽ വീണ്ടുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.