രാഷ്ട്രപതി ബിനാലെ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. കേരളത്തിലെ പൊതുപരിപാടിയിലേക്കു രാഷ്ട്രപതിയെ ക്ഷണിക്കാനായിരുന്നു സന്ദര്‍ശനം. മാര്‍ച്ച് രണ്ടിനാണ് രാഷ്ട്രപതി കേരളത്തിലത്തെുന്നത്.  ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുടെ പിതാവുമായ കെ.എസ്. രാജാമണിയുടെ അനുസ്മരണാര്‍ഥം നടക്കുന്ന  പ്രഭാഷണത്തിനാണ് രാഷ്ട്രപതി എത്തുന്നത്. മാര്‍ച്ച് രണ്ടിന് വൈകീട്ട് കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലിലാണ് ചടങ്ങ്. ഇതോടൊപ്പം കൊച്ചി ബിനാലെ സന്ദര്‍ശിക്കാനുള്ള ക്ഷണവും രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്.

Tags:    
News Summary - president to visit Kochi-Muziris Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.