രാഷ്ട്രപതിയുടെ അഭിസംബോധന രാജ്യത്തെ യുവജനങ്ങളെ ആശങ്കപ്പെടുത്തുന്നത് -എ.എ. റഹീം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ പ്രസംഗം രാജ്യത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് എ.എ. റഹീം എം.പി. എൻ.സി.ആർ.ബിയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം, അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം ജീവനുകളാണ് ട്രെയിൻ അപകടങ്ങളിൽ പൊലിഞ്ഞത്.

റെയിൽവേ യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ നടപടി എടുക്കുന്നില്ല, റെയിൽവേയിലെ രണ്ടര ലക്ഷം ഒഴിവുകൾ നികത്തിയിട്ടില്ല. ലോക്കോ പൈലറ്റുമാരുടെ മാത്രം 18,999 ഒഴിവുകളാണുള്ളത്. കേന്ദ്ര സർക്കാറിന്‍റെ യുവജനവിരുദ്ധ നയങ്ങളാണ് ഈ അപകടങ്ങളുടെയെല്ലാം കാതലെന്നും നന്ദി പ്രമേയ ചർച്ചയിൽ റഹീം പറഞ്ഞു.

രാഷ്ട്രപതിയുടെ അഭിസംബോധനയിൽ തൊഴിലില്ലായ്മയെ കുറിച്ച് പരാമർശമേയില്ല. രാജ്യത്ത് തൊഴിലില്ലായ്മ ക്യാൻസർ പോലെ പടരുകയാണ്. സി.എം.ഇ.ഐയുടെ കണക്കുകൾ പ്രകാരം ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ 8.01 ശതമാനമായി ഉയർന്നു.

അതേസമയം കേന്ദ്ര സർവീസുകളിൽ 9,64,359 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രതിരോധ സേനകളെ ഈ സർക്കാർ കൂടുതൽ സ്വയം പര്യാപ്തരാക്കി എന്നാണ് രാഷ്ട്രപതി അവകാശപ്പെടുന്നത്. എന്നാൽ അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ കരാർവത്കരിച്ച്, കാര്യക്ഷമത ഇല്ലാതാക്കി എന്നതാണ് യാഥാർഥ്യം. ഈ ന്യൂനപക്ഷ സർക്കാറിനെ താങ്ങി നിർത്തുന്ന ജെ.ഡി.യുവിന് പോലും സമാനമായ അഭിപ്രായമാണ് ഉള്ളത്. സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ ഉടൻ തന്നെ അഗ്നിപഥ് പദ്ധതി റദ്ദാക്കണം.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതും, അതിനുശേഷം അധികാരത്തിൽ തുടർന്നതും വിഭജന രാഷ്ട്രീയമെന്ന ഇന്ധനം ഉപയോഗിച്ചുകൊണ്ടാണ്. പത്ത് വർഷത്തിനിടെ ഈ രാജ്യത്തിന്‍റെ നീറുന്ന പ്രശ്നങ്ങളെ ഈ സർക്കാർ അവഗണിച്ചു. അതിനുള്ള മറുപടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാറിന് ഈ രാജ്യത്തെ ജനങ്ങൾ നൽകി. 2014 മുതൽ നരേന്ദ്ര മോദി സർക്കാർ മഹാത്മാഗാന്ധിയെ കേവലം ശുചിത്വത്തിന്‍റെ അംബാസിഡറായി ചുരുക്കുകയാണെന്നും റഹീം കൂട്ടിച്ചേർത്തു.

Tags:    
News Summary - President's address concerns the youth of the country -A.A. Rahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.