മുൻകാല പാട്ടങ്ങൾ ക്രമരഹതിമായി തുടരുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട്: മുൻകാല ചട്ടങ്ങൾക്ക് കീഴിലുള്ള പാട്ടങ്ങൾ ക്രമരഹിതമായി തുടരുന്നുവെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി)യുടെ റിപ്പോർട്ട്. പുതിയ ചട്ടങ്ങളും ഉത്തരവുകളും അവതരിപ്പിക്കുമ്പോൾ, നിലവിലുള്ള പാട്ടങ്ങളുടെ പുനരവലോകനം നടത്തണം. അവ ഇപ്പോഴുള്ള ചട്ടങ്ങളുടെ പരിധിയിൽ വരുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് റവന്‍റ്യൂ വകുപ്പാണ്. 

1995 നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്ന ആർ.എ.എൽ.എം.സി.എ-യിൽ, നിലവിലുള്ള പാട്ടങ്ങൾ പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള പാട്ടങ്ങൾ പുതുക്കുന്നതിനുള്ള വ്യവസ്ഥകളൊന്നും 1964 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന കെ.എൽ.എ.ആറിൽ അടങ്ങിയിട്ടില്ല. എന്നാൽ, കെ.എൽ.എ.ആർ അനുസരിച്ച് എല്ലാ പാട്ടങ്ങളും പരിഷ്കരിക്കുവാൻ നിർദേശങ്ങൾ നൽകി.

തിരഞ്ഞെടുത്ത ജില്ലകളിലെ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ ഉണ്ടായിരുന്ന 584 പാട്ടങ്ങളിൽ 445 എണ്ണം പുതുക്കിയ ചട്ടങ്ങൾക്ക് കീഴിൽ (ആർ.എ.എൽ.എം.സി.എ) 2022 മാർച്ച് വരെ വന്നിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം- 233, എറണാകുളം- 260, ഇടുക്കി- 41, കോഴിക്കോട് എന്നിങ്ങനെയാണ് ആകെ 584 പാട്ടങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇതിൽ 445 എണ്ണം പുതുക്കിയ ചട്ടങ്ങൾക്ക് കീഴിൽ വന്നിട്ടില്ല. തിരുവനന്തപുരം -98, എറണാകുളം- 256, ഇടുക്കി- 41, കോഴിക്കോട് -50 എന്നിങ്ങനെ അന്വേഷണത്തിൽ കണ്ടെത്തിയ കണക്ക്. ഈ പാട്ടങ്ങൾ പുതുക്കുകയോ പാട്ട വാടക നിശ്ചയിക്കുകയോ ഈടാക്കുകയോ ചെയ്തിട്ടില്ല. 

അതുപോലെ, 2022 മാർച്ചിലെ കണക്കനുസരിച്ച്, പരിശോധന നടത്തിയ പതിനൊന്ന് താലൂക്കുകളിൽ ഗ്രാമീണ പ്രദേശങ്ങളിൽ നൽകിയ 442 പാട്ടങ്ങളുണ്ട്. നെടുമങ്ങാട് -39, തിരുവനന്തപുരം-ഒന്ന്, കണയന്നൂർ- ആറ്, ആലുവ- 32, മൂവാറ്റുപുഴ-104, ദോവികളുടെ -169, തൊടുപുഴ- 65, ഉടുമ്പൻചോള- 21, വടകര-രണ്ട്, കോഴിക്കോട്- മൂന്ന് എന്നിങ്ങനെയാണ് വിവധ താലൂക്കിലെ പാട്ടങ്ങൾ.

ഇതിൽ 356 എണ്ണം പുതുക്കുകയോ അല്ലെങ്കിൽ കെ.എൽ.എ.ആർ പ്രകാരം പാട്ട വാടക നിശ്ചയിക്കുകയോ ഈടാക്കുകയോ ചെയ്തിട്ടില്ല. നെടുമങ്ങാട് -39, തിരുവനന്തപുരം-ഒന്ന്, കണയന്നൂർ- ആറ്, ആലുവ- 12, മൂവാറ്റുപുഴ-77, ദോവികളുടെ -166, തൊടുപുഴ- 39, ഉടുമ്പൻചോള- 14, കോഴിക്കോട്- മൂന്ന് എന്നിങ്ങനെയാണ് പാട്ടം പുതുക്കാത്ത താലൂക്കുകളിലെ കണക്ക്. ഈ പാട്ടക്കാർ പാട്ടത്തിന് കിട്ടിയ സർക്കാർഭൂമി ഇപ്പോഴും കൈവശം വച്ചിരിക്കുകയാണ്.

ഇത് സർക്കാരിനോ പൊതു ആവശ്യങ്ങൾക്കോ ഉപയോഗിക്കാമായിരുന്ന ഭൂമി നിയമവിരുദ്ധമായി കൈവശം വെക്കുകയാണ്. ഭൂമി പാട്ടത്തിനെടുക്കുന്നത് താൽക്കാലിക ആവശ്യങ്ങൾക്ക് ഉദ്ദേശിച്ചുള്ളതിനാൽ, നിലവിലുള്ള ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെ ദീർഘകാലത്തേക്ക് കൈവശം വെക്കുന്നത് ഇക്കാര്യത്തിൽ ഉണ്ടാക്കിയ നിയമങ്ങളുടെ അന്തഃസത്തക്ക് എതിരാണ്. ബന്ധപ്പെട്ട റവന്യൂ അധികാരികളുടെ അലംഭാവവും പങ്കും കണക്കിലെടുത്ത് അവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ നിർദേശം.

മുൻകാല ചട്ടങ്ങൾക്കു കീഴിലുള്ള പാട്ടങ്ങളുടെ തുടർച്ച, പാട്ടത്തുക ഒടുക്കാതിരിക്കുക, സർക്കാർഭൂമി പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിയമ വ്യവസ്ഥകൾ പാലിക്കാതിരിക്കുക തുടങ്ങിയവ നമ്മുടെ റ്വന്യൂ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. 

Tags:    
News Summary - Previous leases reportedly continue to be irregular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.