കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ ക്രമാതീതമായ വിലവർധന മൂലം ജനുവരി ഒന്നു മുതൽ സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന ഉണ്ടാവുമെന്ന് കേരള സോപ്പ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർധിപ്പിച്ചത് ഈ മേഖലയെ തകർക്കുന്ന രീതിയിലാണ്.
കേരളത്തിൽ 300ലധികം തദ്ദേശീയ സോപ്പ് കമ്പനികളുണ്ട്. കോവിഡ് കാലത്ത് 50ലധികം കമ്പനികൾ അടച്ചുപൂട്ടേണ്ടിവന്നു. പ്രതികൂല സാഹചര്യം മനസ്സിലാക്കി തദ്ദേശീയ ഉൽപന്നങ്ങൾ സൈപ്ലകോ വഴി വിൽക്കാൻ സർക്കാർ പിന്തുണ നൽകണം.
അസംസ്കൃത വസ്തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജി.എസ്.ടി കുറക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 2022 ഫെബ്രുവരി മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡൻറ് അബ്ദുസ്സമദ്, ജന. സെക്രട്ടറി സുനിൽകുമാർ ചിറ്റാടി, സൈജു എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.