കാർഷിക സർവകലാശാലയിൽ മുമ്പും കൂട്ടസ്ഥാനക്കയറ്റം; തുടർ നടപടി അവസാനിപ്പിച്ചു

തൃശൂർ: 2006ലെ യു.ജി.സി പദ്ധതിയുടെ ഭാഗമായി കാർഷിക സർവകലാശാലയിൽ 2014 മുതൽ മുന്നൂറോളം അധ്യാപകർക്ക് അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് നൽകിയ കൂട്ടസ്ഥാനക്കയറ്റം യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പിന്റെ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു.

അഞ്ച് ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച 2019ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കാർഷിക സർവകലാശാലയിൽ യു.ജി.സി വ്യവസ്ഥകൾ ലംഘിച്ച് അനർഹരായ അധ്യാപകർക്ക് നൽകിയ കൂട്ടസ്ഥാനക്കയറ്റം മൂന്നു മാസത്തിനകം റദ്ദാക്കാൻ 2023 സെപ്റ്റംബർ 11ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ, സംസ്ഥാന ഖജനാവിന് 25 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയ ഈ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കിയില്ലെന്നു മാത്രമല്ല, തുടർ നടപടികൾ സർവകലാശാലയും സർക്കാറും ചേർന്ന് അവസാനിപ്പിക്കുകയും ചെയ്തു.

സമാന രീതിയിൽ യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുഖജനാവിന് കോടികൾ ബാധ്യത വരുത്തുന്ന കൂട്ടസ്ഥാനക്കയറ്റങ്ങൾ വീണ്ടും നടത്താനാണ് കാർഷിക സർവകലാശാലയിലെ നീക്കം.

Tags:    
News Summary - Prior Mass Promotion in Agricultural University; Further action is terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.