മുൻഗണന അങ്കമാലി-എരുമേലി പാതക്ക് -മന്ത്രി വി. അബ്ദുറഹ്മാൻ

ന്യൂഡൽഹി: കേരളം പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ശബരി പാത പദ്ധതിയിൽ അങ്കമാലി -എരുമേലി- ശബരിമല റൂട്ടിനാണ് സംസ്ഥാന സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, കേന്ദ്രം നിർദേശിച്ച റൂട്ട് മാറ്റത്തിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരി പാത യാഥാർഥ്യമാക്കാൻ ഫണ്ടിങ്ങിനായി പല നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. അതിലൊന്നാണ് ത്രികക്ഷി കരാർ.

ആർ.ബി.ഐയെയും റെയിൽവേയെയും പങ്കാളികളാക്കി മഹാരാഷ്ട്ര സർക്കാർ ഇതുപോലെ ത്രികക്ഷി കരാർ തയാറാക്കിയിരുന്നു. ഈ കരാറിന്‍റെ മാതൃകയിൽ അങ്കമാലി-ശബരി പദ്ധതിക്കായി കരാർ തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് കേരള സർക്കാർ തീരുമാനമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

കരാർ തയാറാക്കാൻ കെ-റെയിലിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ വിഹിതം യഥാസമയം റെയിൽവേക്ക് നൽകാമെന്നും കേരളം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Priority for Angamaly-Erumeli road - Minister V. Abdurahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.