തിരുവനന്തപുരം: സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരുടെ അനധികൃത ഫോൺ വിളിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ കൂടുതൽ സാേങ്കതിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. തടവുകാർ അനധികൃതമായി കൈവശംവെക്കുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മൊബൈല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കും.
ജയിലുകളിൽ രാത്രിയുള്ള അസാധാരണനീക്കങ്ങൾ കണ്ടെത്താന്‍ ലേസര്‍ സ്കാനറുകളും സ്ഥാപിക്കും. എല്ലാ ജയിലുകളിലും വൈദ്യുതി കമ്പിവേലികളും സ്ഥാപിക്കും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ജയില്‍ ഉന്നതതലയോഗമാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. തടവുകാർ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്ത് പുറത്തുവന്നത്. തടവുകാര്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ജയില്‍ മേധാവി ഡി.ജി.പി ആര്. ശ്രീലേഖ ഉത്തരവിട്ടിരുന്നു.
മുമ്പ് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ലക്ഷങ്ങള്‍ മുടക്കി മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, തടവുകാര്‍ ജാമറുകളില്‍ ഉപ്പിട്ട് നശിപ്പിച്ച് വ്യാപക മൊബൈല്‍ ഫോണ്‍ ഉപയോഗം തുടരുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ൈകയില്‍ കൊണ്ടുനടക്കാവുന്ന ഡിറ്റക്ടറുകളാണ് പുതുതായി വാങ്ങുന്നത്. സമീപത്ത് എവിടെയെങ്കിലും മൊബൈല്‍ ഫോണോ ബാറ്ററിയോ ചാര്‍ജറോ ഉണ്ടെങ്കില്‍ ഇവ ഉടൻ കണ്ടെത്തും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ടവറില്‍ രാത്രിയില്‍പോലും കണ്ടെത്താവുന്ന ലേസര്‍ സ്കാനറുകളാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 53 ജയിലുകളില്‍ മതില്‍ക്കെട്ടിന് മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.