തിരുവനന്തപുരം: ആശുപത്രി സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഡോ. ശശി തരൂർ എം.പി. ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ലോഗോയും വെബ്സൈറ്റും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണത്തിന് ദേശീയ തലത്തിൽ നിയമ നിർമാണത്തിന് ആവശ്യമുന്നയിക്കുമെന്നും, ഇതിനായി ഡോ. വന്ദനാ ദാസ് ആക്ട് എന്ന പേരിൽ പാർലമെന്റിന്റെ വരുന്ന മൺസൂൺ സമ്മേളനത്തിൽ തന്നെ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ ശരത് അഗർവൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, കോ-ചെയർമാൻ ഡോ. ജി.എസ് വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.