ടി.പി കൊലക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന്

തിരുവനന്തപുരം: ടി.പി കൊലക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും സി.പി.എം മുൻ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് റിപ്പോർട്ട്. ഹൈകോടതിയിൽ സമർപ്പിച്ച കോഴിക്കോട് ജില്ല പ്രൊബേഷൻ ഒഫീസറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം തേ​ടി​​ ഹൈ​കോ​ട​തിയിൽ ഇന്നും വാദം തുടരും. നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും വ​ധ​ശി​ക്ഷ വി​ധി​ക്ക​രു​തെ​ന്നും 11 പ്ര​തി​ക​ളും ഇന്നലെ കോടതിയെ ബോ​ധി​പ്പി​ച്ചിരുന്നു.

രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി കേസിൽപ്പെടുത്തിയതാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കെ.സി. രാമചന്ദ്രൻ കോടതിയിൽ പറഞ്ഞത്. പരോൾ കാലത്ത് തന്റെ നേത‌ൃത്വത്തിൽ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികർക്കായി വീടുനിർമാണം നടത്തി. പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മർദനത്തിൽ നട്ടെല്ലിന് പരിക്കുണ്ട്. ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നും കെ.സി. രാമചന്ദ്രൻ അപേക്ഷിച്ചു.

പ്ര​തി​ക​ളു​ടെ ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​റും ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ. ര​മ​യും ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കുന്ന​ത്. ​ 

Tags:    
News Summary - probation officer report about kc ramachandran in TP murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.