തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദ തീർഥപാദർക്ക് കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടെന്ന് പൊലീസ്. പന്മന ആശ്രമത്തിലെ മഠാധിപതിയെന്ന നിലയിലാണ് ഇയാൾ റിയൽ എസ്റ്റേറ്റും ഹോട്ടൽ ബിസിനസുകളും നടത്തിയിരുന്നതത്രെ.
കോലഞ്ചേരിയിലെ ഹോട്ടൽ ബിസിനസിലും വയനാട്ടിലെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിലും പങ്കാളിയാക്കാമെന്നുപറഞ്ഞ് പീഡനത്തിനിരയായ യുവതിയുെട മാതാപിതാക്കളിൽനിന്ന് 40 ലക്ഷത്തോളം രൂപയും കാറും ഇയാൾ കൈക്കലാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. യുവതിയുടെ അച്ഛൻ സർക്കാർ സർവിസിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 30 ലക്ഷം രൂപയും സൊസൈറ്റിയിൽനിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും ബിസിനസ് ആവശ്യങ്ങൾക്കായി സ്വാമിയെ ഏൽപിച്ചിരുന്നതായി യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
സ്വാമിയുടെ ബിസിനസ് ഇടപാടുകളിൽ പങ്കാളിയാക്കാമെന്ന പേരിലാണ് പണം നൽകിയത്. ഇതിനിടെ യുവതിയയുടെ അച്ഛന് ഹൃദയാഘാതവും സ്ട്രോക്കും ഉണ്ടായി. ഇതോടെ യാത്രക്കായി കാർ വാങ്ങി. പക്ഷേ കാറും ബിസിനസ് ആവശ്യങ്ങൾ പറഞ്ഞ് സ്വാമി കൊണ്ടുപോകുകയായിരുന്നു. എന്നാൽ, മകളെ പീഡിപ്പിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും. യുവതിയുടെ അമ്മ പറഞ്ഞു.
വയനാട്ടിലെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് ഇയാൾ പലരിൽനിന്ന് പണം വാങ്ങിയിട്ടുണ്ട്. 20 മുതൽ 30 ലക്ഷം രൂപവരെയാണ് വാങ്ങിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഗംഗേശാനന്ദയുടെ സ്വന്തം പേരിൽ ഭൂമിയോ വാഹനമോ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇവ പല ബിനാമികളുടെയും കൈവശമാണെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിയുടെ മൊഴിയിലും ഇതേസംബന്ധിച്ച ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വീട്ടിലെത്തുന്ന സമയങ്ങളിൽ സ്വാമിയുടെ കൈയിൽ പണമില്ലെങ്കിലും അച്ഛെൻറ ചികിത്സക്കും വീട്ടാവശ്യങ്ങൾക്കും അമ്മ പണം ആവശ്യപ്പെടുമ്പോൾ ആരൊക്കെയോ അദ്ദേഹത്തിന് പണം എത്തിച്ചുകൊടുക്കാറുണ്ടെന്ന് യുവതി പറയുന്നു. ഇത്തരത്തിൽ ആവശ്യത്തിന് പണം ലഭിക്കുന്നതുകൊണ്ടുതന്നെ നേരേത്ത നൽകിയ ലക്ഷക്കണക്കിന് രൂപ മാതാപിതാക്കൾ ആവശ്യപ്പെടാറില്ലായിരുന്നു.
17 വയസ്സ് മുതൽ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ ഒന്നരവർഷമായി സ്വാമിയുടെ ശല്യമുണ്ടായിരുന്നില്ല. മാതാപിതാക്കളും സ്വാമിയും തമ്മിലെ സാമ്പത്തിക ഇടപാടുകളും അതിൽ ഒരു കാരണമായിരുന്നു. എന്നാൽ, ഒന്നരവർഷത്തെ പിണക്കം മാറ്റണമെന്നും അതിന് സഹകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച രാത്രി സ്വാമി തന്നെ സമീപിച്ചതെന്നും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.