file photo
തിരുവനന്തപുരം : പൗരത്വ പ്രക്ഷോഭത്തിെൻറ വാർഷിക പരിപാടിയുമായി ഫ്രേട്ടണിറ്റി മൂവ്മെൻറ്.'പൗരത്വ പ്രക്ഷോഭം: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ജ്വാല പകർന്ന രണ്ടു വർഷങ്ങൾ' എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭത്തിന് ശക്തി പകർന്ന ജനകീയ ഹർത്താലിന്റെ വാർഷിക ദിനമായ വെള്ളിയാഴ്ച്ച പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
പ്രകടനം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കും. ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ഉച്ഛംഗി പ്രസാദ്, ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാളിയുമായ ആയിഷ റെന്ന, പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫർസാന, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ .എ ഷഫീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.