കോഴിക്കോട്: കേരളത്തിൽ ആവർത്തിക്കപ്പെടുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സാംസ്കാരിക പ്രവർത്തകർ രംഗത്ത്. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് ഒരു കാരണവശാലും നടന്നുകൂടാത്തതാണെന്നും ജനാധിപത്യം എന്നത് സ്വന്തം ആശയങ്ങൾക്ക് പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനുള്ള ഒൗന്നത്യം കൂടിയാണെന്നും സാംസ്കാരികപ്രവർത്തകർ അഭിപ്രായപ്പെട്ടു.
നിർഭാഗ്യവശാൽ, കേരളത്തിൽ പല നിലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഒരു ഫാഷിസ്റ്റ് ഭരണക്രമം അതിദ്രുതം പടരുന്ന ഘട്ടത്തിൽ നാം സ്വയം ഭയക്കേണ്ട ഒന്നുകൂടിയാണ് കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണെന്ന ആഖ്യാനങ്ങൾ.
നാരായണ ഗുരു മുതൽ കർഷക പ്രസ്ഥാനങ്ങൾവരെ പല നിലയിൽ ആവിഷ്കരിച്ചത് ആ രാഷ്ട്രീയ താൽപര്യങ്ങളാണ്. അവ കൈമോശം വന്നുപോകാതെ സൂക്ഷിക്കാനും നവീകരിക്കാനും നാം പണിപ്പെേട്ട തീരൂ.
കേരളത്തിൽ ഇനിയൊരു രാഷ്ട്രീയ കൊലപാതകം സംഭവിച്ചു കൂടാ. നിയമവ്യവസ്ഥയുടെ ഇടപെടലുകൾക്കപ്പുറത്ത് ആവർത്തിക്കേണ്ട ഒരു പ്രതിജ്ഞയാവണം അതെന്നും സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു.വൈശാഖൻ, ടി.വി. ചന്ദ്രൻ, ലെനിൽ രാജേന്ദ്രൻ, കമൽ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, സുനിൽ പി. ഇളയിടം, പി.ടി. കുഞ്ഞുമുഹമ്മദ്, അശോകൻ ചരുവിൽ, കെ.പി. രാമനുണ്ണി, പ്രിയനന്ദൻ, വി.കെ. ജോസഫ്, പി.കെ. പോക്കർ, ടി.ഡി. രാമകൃഷ്ണൻ, ടി.എ. സത്യപാലൻ, ഇ.പി. രാജഗോപാലൻ, കരിവള്ളൂർ മുരളി, ഭാസുരേന്ദ്ര ബാബു, എൻ. മാധവൻകുട്ടി, ജി.പി. രാമചന്ദ്രൻ, പി.കെ. പാറക്കടവ്, വി.ടി. മുരളി, ഖദീജ മുംതാസ്, ടി.വി. മധു, കെ.എം. അനിൽ, വീരാൻകുട്ടി, ഷിബു മുഹമ്മദ്, സോണിയ, ഗുലാബ് ജാൻ, രാജേന്ദ്രൻ എടത്തുംകര, അനിൽകുമാർ തിരുേവാത്ത്, എ.കെ. അബ്ദുൽ ഹക്കീം, ഡോ. പി. സുരേഷ്, ശ്രീജിത്ത് അരിയല്ലൂർ, റഫീഖ് ഇബ്രാഹിം, രാജേഷ് ചിറപ്പാട്, രാജേഷ് എരുമേലി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.