കരുനാഗപ്പള്ളി: സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനനെ വഴിയിൽ തടഞ്ഞ് കരിങ്കൊടിയും വാഴപ്പിണ്ടിയും കാണിച്ച ് കരുനാഗപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്ത കരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക നായകന്മാർ മൗനം അവലംബിക്കുകയാണെന ്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പത്ത് മിനിട്ട് നേരം അദ്ദേഹത്തെ തടഞ്ഞ് പ്രതിഷേധിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ കരുനാഗപ്പള്ളി പുതിയകാവിലാണ് സംഭവം.
കരുനാഗപ്പള്ളി ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാക്കൻമാരും പ്രവർത്തകരുമടങ്ങുന്ന സംഘം കെ.പി. മോഹനൻ സഞ്ചരിച്ച കാറിന് മുന്നിൽ ചാടി വീണ് സാംസ്ക്കാരിക നായകർക്കെതിരെ പ്രതിഷേധ മുദ്രവാക്യങ്ങൾ മുഴക്കിയ ശേഷം കരിെങ്കാടി കാണിച്ച് വാഴപിണ്ടി നൽകി വിട്ടയക്കുകയായിരുന്നു. കുലശേഖരപുരം ആദിനാട് സാഹിത്യകാരൻ എ.പി. കളയക്കാടിെൻറ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് നടന്നു വരുന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് കെ.പി. മോഹനനെ പുതിയകാവ് ജങ്ഷനിൽ തടഞ്ഞത്.
നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകർ കരുനാഗപ്പള്ളിയുടെ മണ്ണിൽ കയറിയാൽ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്ന മുന്നറിയിപ്പായാണ് കെ.പി. മോഹനനെ തടഞ്ഞതെന്ന് അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഷിബു. എസ് തൊടിയൂർ, സി.ഒ. കണ്ണൻ, പാർലമെൻറ് മണ്ഡലം സെക്രട്ടറി കെ.എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ജയഹരി, ജയകുമാർ, വിപിൻരാജ്, നാസിം പുതിയകാവ്, അഖിൽ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് കെ.പി. മോഹനനെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.