ശബരിമല യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധം: 41 കേസുകൾ പിൻവലിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെയെടുത്ത കേസുകളിൽ 41 എണ്ണം പിൻവലിച്ചെന്ന് മുഖ്യമന്ത്രി. 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും സംഘടന പത്രകുറിപ്പിൽ അറിയിച്ചിരുന്നു.

ഏകദേശം 68000 പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസുകൾ പിൻവലിക്കുമെന്നാണ് അറിഞ്ഞത്. ഇതിലും ഗൌരവമുള്ള കേസുകൾ പിൻവലിച്ചിട്ടും നിരപരാധികളായ ഭക്തർക്കെതിരായ കേസുകൾ പിൻവലിച്ചിട്ടില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Protest against Sabarimala women's entry: Chief Minister says 41 cases have been withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.