വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എം.എസ്.എഫ്

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റുകളിലെ പ്രതിസന്ധി ഉന്നയിച്ച് മന്ത്രി വിളിച്ച യോഗത്തിൽ എം.എസ്.എഫ് പ്രതിഷേധം.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധം.തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്. യോഗത്തിൽ സീറ്റുകൾ മലബാറിന്റെ ആവശ്യമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടി ഷർട്ട് ഉയർത്തിയിരുന്നു എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ പ്രതിഷേധിച്ചത്. നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ഹാളിന് പുറത്തു നിന്ന് പ്രതിഷേധിച്ചു. തുടർന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

Tags:    
News Summary - Protest at meeting called by Education Minister; MSF raised the plus one seat crisis in Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.