തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകൾ പ്രതിഷേധിച്ചു.
കോഴിക്കോട് കലക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘർഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെതിരെ സമരക്കാർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ സുധാകരനടക്കമുള്ള നേതാക്കൾ പങ്കെടുത്തു. കണ്ണൂരിൽ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടയിലും സംഘർഷമുണ്ടായി. മന്ത്രി ഇ.പി ജയരാജൻ്റെ വാഹനം സമരക്കാർ തടഞ്ഞു. കൊല്ലത്ത് കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കമീഷണര്‍ ഓഫീസിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.
സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങളൊക്കെയും ലംഘിച്ചായിരുന്നു സംഘടനകളുടെ പ്രതിഷേധം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.