നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്കിത് കറുത്തോണം

പാനൂർ (കണ്ണൂർ): ജോലിയിൽ പ്രവേശിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ഒരുകൂട്ടം ഹയർ സെക്കൻഡറി അധ്യാപകർക്കിത് കറുത്തോണം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം പ്രതിസന്ധിയിലായത്. 2022 ആഗസ്റ്റ് 10ന് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഏതുരീതിയിലാണ് സംവരണം നടപ്പാക്കേണ്ടത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

വിധി പ്രകാരം 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവാദം ലഭിച്ചില്ലെങ്കിൽ വിധി ബാധകമാണ്. അതേസമയം, ഈ കാലയളവിൽ ജോലിയിൽ പ്രവേശിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്ത നിയമനങ്ങൾ അസ്ഥിരപ്പെടുത്തേണ്ടതില്ലെന്നും പറയുന്നു.

ഒരേ കാലഘട്ടത്തിൽ ജോലിയിൽ പ്രവേശിച്ച ആളുകളിൽ അംഗീകാരം ലഭിച്ച ആളുകൾക്ക് പ്രശ്നമില്ലാതിരിക്കുകയും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണവും മറ്റു സാങ്കേതിക കാരണങ്ങളാലും അംഗീകാരം കിട്ടാതിരുന്ന ആളുകളെ വിധി ബാധിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് ആക്ഷേപം.

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അധ്യാപക യോഗ്യതയുള്ള ഉദ്യോഗാർഥികൾ 500ൽ താഴെ മാത്രമാണ്. ഏതാണ്ട് 5000ത്തിലധികം ഒഴിവുകൾ നടപ്പ് അധ്യയനവർഷം നികത്താതെയുണ്ടെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിട്ടുള്ളത്. ഹയർ സെക്കൻഡറി മേഖലയിൽ 500ഓളം ഒഴിവുകളാണ് ഈ അധ്യയനവർഷം നികത്താതെ ഒഴിഞ്ഞുകിടക്കുന്നത്.

എന്നാൽ, അധ്യാപകർ വിവരാവകാശ നിയമപ്രകാരം നേടിയ രേഖകൾ പ്രകാരം ഭിന്നശേഷി വിഭാഗത്തിൽപെട്ട ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയുള്ള 50ൽ താഴെ ഉദ്യോഗാർഥികൾ മാത്രമെ സംസ്ഥാനത്ത് നിലവിൽ നിയമനം ലഭിക്കാതെ പുറത്തുനിൽക്കുന്നുള്ളൂ.

മെഡി. കോളജിലെ അധ്യാപകർ 'കണ്ണീർ അധ്യാപകദിനം' ആചരിക്കും

കോ​ഴി​ക്കോ​ട്: ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​സം​ഘ​ട​ന​യാ​യ കെ.​ജി.​എം.​സി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 'ക​ണ്ണീ​ർ അ​ധ്യാ​പ​ക​ദി​നം' ആ​ച​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​നി​ർ​മ​ൽ ഭാ​സ്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി.​എ​സ്. അ​ര​വി​ന്ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം 2016ൽ ​ന​ട​പ്പാ​ക്കേ​ണ്ട​ത് 2020 സെ​പ്റ്റം​ബ​റി​ലാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. 2021 മാ​ർ​ച്ചി​ലാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. അ​സി. പ്ര​ഫ​സ​റി​ൽ​നി​ന്ന് അ​സോ​സി​യേ​റ്റി​ലേ​ക്കു​ള്ള പ്ര​മോ​ഷ​ന്റെ യ​ഥാ​ർ​ഥ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​യി നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കെ ഇ​വി​ടെ അ​ത് നി​ല​വി​ലു​ള്ള ഏ​ഴി​ൽ​നി​ന്ന് എ​ട്ടു​വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​റി​ന്റെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് 2020 ജൂ​ലൈ വ​രെ​യു​ള്ള ക്ഷാ​മ​ബ​ത്ത ന​ൽ​കി​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് 2019 ജൂ​ലൈ വ​രെ​യു​ള്ള​ത് മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ. 

Tags:    
News Summary - protest of Teachers who do not get legal recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.