തിരുവനന്തപുരം: മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷിെൻറ പ്രതിഷേധ മുണ്ഡനം ഗുണം ചെയ്തത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. േശാഭയെ മാറ്റിനിർത്താൻ അവസാന നിമിഷം വരെ നടന്ന ശ്രമങ്ങൾക്ക് തടയിട്ട് അവരെ കഴക്കൂട്ടത്ത് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത് ലതികയുടെ പ്രതിഷേധമാണെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
താൻ മത്സരരംഗത്തേക്കില്ലെന്ന ശോഭയുടെ പ്രസ്താവനയാണ് അവരുടെ സ്ഥാനാർഥിത്വത്തിന് ആദ്യം തിരിച്ചടിയായത്. അവരെ ഒരു മണ്ഡലത്തിലും പരിഗണിക്കാതെയുള്ള പട്ടികയാണ് തയാറാക്കിയതും. കേരളത്തിെൻറ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവ് പലതവണ ആവശ്യപ്പെട്ടിട്ടും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞുതന്നെ നിന്നു. എന്നാൽ, ശോഭക്ക് സീറ്റ് നിഷേധിച്ചെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അവരെ മത്സരരംഗത്ത് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം മുന്നോട്ടുെവച്ചു. അങ്ങനെയാണ് മുൻ സംസ്ഥാന പ്രസിഡൻറ് ശോഭയുമായി സംസാരിച്ചത്. മത്സരസന്നദ്ധത ശോഭ പ്രകടിപ്പിക്കുകയും ചെയ്തു. പേക്ഷ, െതരഞ്ഞെടുപ്പ് ചുമതലയുള്ള ഒരു കേന്ദ്രമന്ത്രി വിളിച്ചപ്പോൾ ശോഭ വീണ്ടും നിലപാട് മാറ്റി. പ്രമുഖ ദേശീയ നേതാക്കൾ പെങ്കടുത്ത യോഗത്തിൽ ശോഭ മത്സരിക്കുന്ന കാര്യം വന്നപ്പോൾ അവരുടെ നിലപാട് മാറ്റം അവതരിപ്പിക്കപ്പെട്ടു. അതിനെ തുടർന്നാണ് ശോഭയുടെ സ്ഥാനാർഥിത്വം അടഞ്ഞ അധ്യായമായി നേതൃത്വം തീരുമാനിച്ചത്.
പിന്നീടാണ് ലതികയുടെ പ്രതിഷേധം വിഷയമായത്. ശോഭക്ക് സീറ്റ് നിഷേധിച്ചാൽ അത് തങ്ങൾക്കെതിരെയുള്ള ആയുധമാകുമെന്ന വിലയിരുത്തൽ ബി.ജെ.പിയിലുണ്ടായി. അങ്ങനെയാണ് ശോഭ സ്ഥാനാർഥിയാകണമെന്ന കർശന നിലപാടിലേക്ക് അമിത് ഷായും പ്രധാനമന്ത്രിയുടെ ഒാഫിസുമെല്ലാം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.