മുസ്​ലിം രാഷ്​ട്രമായതിനാൽ യു.എ.ഇയുടെ ധനസഹായം നിരസിച്ചെന്ന പ്രചാരണം നികൃഷ്​​ടം - ശ്രീധരൻ പിള്ള

പത്തനംതിട്ട: യു.എ.ഇയിൽ നിന്ന് പണം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാൻ​​ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്​ ആർ.എസ്​.എസാണ്​ എന്ന പ്രചരണം നികൃഷ്ടമാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​ ശ്രീധരൻ പിള്ള. മുസ്​ലിം രാഷ്ട്രത്തിൽ നിന്ന് പണം വാങ്ങരുത്​ എന്നതിനാലാണ്​ യു.എ.ഇയുടെ സഹായം നിരസിച്ചത്​ എന്ന തരത്തിൽ പ്രചരിപ്പിച്ചത് അധഃപതനമാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. 

ഇടതുപക്ഷ കക്ഷികൾ ആസൂത്രിതമായി മോശമായ രീതിയിൽ മുതലെടുപ്പിന് ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്​. നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. വിദേശ രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യമാണ് ചർച്ച ചെയ്യേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

ഇടതു പക്ഷക്കാർ പ്രധാനമന്ത്രിക്കെതിരെ വ്യാപകമായി പ്രചരണം നടത്തുന്നു. ബിസിനസുകാരൻ പറഞ്ഞത് വിശ്വസിച്ച് പ്രസ്താവന യുദ്ധം നടത്തുകയാണ് ഇടതുപക്ഷം. നഗ്നമായ വർഗീയ വികാരം വളർത്താൻ ശ്രമിച്ച്​ സംസ്ഥാന സർക്കാർ കങ്കാണിയുടെ നിലയിലേക്ക് അധപതിച്ചുവെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. 

Tags:    
News Summary - PS Sreedharan Pillai On UAE Offer - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.