തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുകയും പരീക്ഷക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്നവർക്ക് നിശ്ചിത തുക പിഴചുമത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് ചെയർമാൻ അഡ്വ. എം.കെ. സക്കീർ. അപേക്ഷിച്ചശേഷം പരീക്ഷക്കെത്താത്തത് മൂലം വലിയ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്.
മാത്രമല്ല, ഇത് മറ്റ് ഉദ്യോഗാർഥികളോടുള്ള അവഹേളനവുമാണ്. ഇൗ പ്രവണത അവസാനിപ്പിക്കണം. ഒരു ഉദ്യോഗാർഥിക്ക് പരീക്ഷ ക്രമീകരണങ്ങളൊരുക്കുന്നതിന് 500 രൂപയാണ് ചെലവ്. എത്രപേർ പരീക്ഷക്കെത്തുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതിനാൽ പലർക്കും വിദൂര സെൻററുകളാണ് ലഭിക്കുന്നത്. ഇൗ സാഹചര്യത്തിലാണ് പിഴയേർപ്പെടുത്തുന്ന കാര്യം പി.എസ്.സി ഗൗരവത്തോടെ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.