തിരുവനന്തപുരം: പരീക്ഷ നടത്തിപ്പിന് സ്കൂളുകൾ വിട്ടുനൽകുേമ്പാൾ വേതനം നൽകുന്ന രീതി തുടരാൻ പി.എസ്.സി തീരുമാനം. വേതനമില്ലെങ്കിൽ ഹാളുകൾ വിട്ടുതരാൻ സ്കൂളുകൾ സന്നദ്ധരാവില്ലെന്നും കാലങ്ങളായി തുടരുന്ന രീതി അവസാനിപ്പിക്കാനാവില്ലെന്നും പി.എസ്.സി യോഗം വിലയിരുത്തി. സർക്കാർ സ്കൂളുകൾക്ക് വേതനം നൽകുന്നത് പാഴ്െച്ചലവാണെന്ന അക്കൗണ്ടൻറ് ജനറലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിഷയം ചർച്ചക്കെടുത്തത്. ഉദ്യോഗാർഥിയായ ഒരാൾക്ക് അഞ്ചു രൂപ വീതം കണക്കാക്കി സ്കൂളുകൾക്ക് വേതനം നൽകുന്നതുവഴി ഒന്നരക്കോടിയോളം രൂപ നഷ്ടമാകുന്നുവെന്നാണ് എ.ജി ചൂണ്ടിക്കാട്ടിയത്. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യം ഒരുക്കുന്നതിന് സ്കൂളുകൾക്ക് ചെലവു വരുന്നുണ്ട്.
എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളും പരീക്ഷക്ക് ഉപയോഗിക്കുന്നുണ്ട്. വേതനമുണ്ടായിട്ടുതന്നെ ചില സ്കൂളുകൾ വിട്ടുതരാൻ മടിക്കുന്ന സ്ഥിതിയാണ്. ഇതില്ലെങ്കിൽ സ്കൂളുകൾ വിട്ടുകിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ഇവ എ.ജിയെ ബോധ്യപ്പെടുത്താനും യോഗത്തിൽ ധാരണയായി. വൊക്കേഷനൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക തസ്തിക തെരഞ്ഞെടുപ്പിന് വ്യത്യസ്ത യോഗ്യതകൾ നിഷ്കർഷിക്കുന്നതിനാൽ പൊതുവായി 30 ശതമാനം ക്രഡിറ്റ് മാർക്കെന്നത് പരിഗണിക്കേണ്ടതില്ലെന്നും തീരുമാനമായി.
തുറമുഖ വകുപ്പിൽ അസി. എൻജിനീയർ (സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ഇ.എൻ.ടി.), ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് തെറപ്പിസ്റ്റ്, ജൂനിയർ ലാബ് അസിസ്റ്റൻറ്, പ്ലാേൻറഷൻ കോർപറേഷനിൽ അസി. എൻജിനീയർ (ഇലക്ട്രിക്കൽ), സാമൂഹിക നീതി വകുപ്പിൽ െപ്രാബേഷൻ ഓഫിസർ േഗ്രഡ്-2, മോട്ടോർ ട്രാൻസ്പോർട്ട് വെൽഫെയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടിവ് ഓഫിസർ/ അഡീഷനൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടിവ് ഓഫിസർ, ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക് (എച്ച്.ഇ.ആർ), ഹാൻടെക്സിൽ ലോവർ ഡിവിഷൻ ക്ലർക്ക്, വാട്ടർ അതോറിറ്റിയിൽ ഫിറ്റർ തുടങ്ങി 24 തസ്തികകളിൽ വിജ്ഞാപനമിറക്കാനും യോഗം തീരുമാനിച്ചു. ഇതിൽ മൂന്നെണ്ണം പട്ടികവർഗത്തിനായുള്ള പ്രത്യേക നിയമനവും 11 എണ്ണം എൻ.സി.എ നിയമനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.