തൊടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയ ാണെന്ന് പി.ടി. തോമസ് എം.എല്‍.എ. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ര ണ്ട് കലക്ടർമാരും മൂന്ന് സബ് കലക്ടർമാരും നോട്ടീസ് നല്‍കിയിട്ടും ഹാജരാക്കാതെ ഒളിച്ചുകളിക്കുന്നതില്‍ ദു രൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
2017 നവംബറിൽ അന്നത്തെ സബ്‌കലക്‌ടര്‍ പ്രേംകുമാര്‍ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും അതിനു തയാറാകാതെ കലക്‌ടര്‍ക്ക് പരാതി നൽകി. അതിനിടെ ഭൂമിയുടെ പട്ടയം ദേവികുളം സബ്‌കലക്‌ടര്‍ റദ്ദാക്കി. ഇതിനെതിരെ അന്നത്തെ കലക്‌ടര്‍ ജി.ആര്‍. ഗോകുലിന് നൽകിയ അപ്പീല്‍ പൂഴ്‌ത്തിവെച്ച ശേഷം സ്ഥലം മാറുന്നതിനു തൊട്ടുമുമ്പ് സബ്‌കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് ചോദിച്ച് തിരിച്ചയച്ചു. വീണ്ടും സബ് കലക്‌ടര്‍ നോട്ടീസ് നൽകാൻ തീരുമാനിച്ചപ്പോൾ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അപ്പീല്‍ നല്‍കി. ഇതിനിടെ സബ് കലക്‌ടര്‍ വീണ്ടും നോട്ടീസ് നല്‍കി. ഇതോടെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. ഇതിനു പിന്നാലെ ദേവികുളം സബ്‌കലക്‌ടറുടെ മുന്നില്‍ ഹാജരാകാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് സബ്‌കലക്‌ടര്‍ രേണു രാജ് ഹാജരാകാൻ നിർദേശിച്ചപ്പോൾ വീണ്ടും ഹൈകോടതിയെ സമീപിക്കുകയാണ് എം.പി െചയ്തത്.
പാര്‍ലമെൻറ് തെരഞ്ഞെടുപ്പുവരെ കേസ് നീട്ടുക്കൊണ്ടുപോയി ജനത്തെ കബളിപ്പിക്കാനാണ് നീക്കം. ഇത് സമ്മതിദായകരോടുള്ള വെല്ലുവിളിയാണ്. അതിനിടെ ഹൈകോടതി നിർദേശാനുസരണം അന്വേഷണം നടത്തിയപ്പോൾ ഒരുരേഖയും ലഭ്യമല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ജില്ല പൊലീസ് മേധാവി ഉള്പ്പെടെയുള്ളവർെക്കതിരെ നടപടി വേണം. രേഖകള്‍ ഹാജരാക്കി നിരപരാധിയാണെന്ന് തെളിയിക്കാന്‍ എം.പിയെ ക്ഷണിക്കുകയാണെന്നും തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.