തിരുവനന്തപുരം: നിരീക്ഷണ ക്യാമറകളും പൊലീസും ഇല്ലാത്തിടത്ത് ട്രാഫിക് നിയമം തെറ്റിച്ച് നൈസായി മുങ്ങുന്നവർ ജാഗ്രതൈ. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാലും ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് ഫോട്ടോയോ വിഡിയോയോ അറിയിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുകയാണ് കേരള പൊലീസ്.
ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകളും സ്റ്റോറികളുമിടാൻ റോഡിൽ യുവാക്കളുടെ അഭ്യാസങ്ങൾ അതിരുകടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ സന്ദേശം. തിരുവനന്തപുരം നെയ്യാർ ഡാമിൽ കഴിഞ്ഞ ദിവസം നടുറോഡിൽ റേസിങ് നടത്തുന്നതിനിടെ യുവാവിന് നേരെ ആക്രമണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.