കൊച്ചി: പൊതുസ്ഥലത്തെ പുകവലിക്കാർ ഖജനാവിന് ഈ വർഷം നൽകിയത് 1.6 കോടി. പൊതുസ്ഥലത്തെ പുകവലി തടയുന്ന കോപ്ട നിയമത്തിെല സെക്ഷൻ-നാല് പ്രകാരം സെപ്റ്റംബർ വരെ പിഴയിനത്തി ൽ ലഭിച്ച തുകയാണിത്. 83,036 പേർക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. പിഴയിനത്തിൽ 1,60,36,250 രൂപ ലഭിച ്ചു. കഴിഞ്ഞവര്‍ഷം 1,62,606 പേരില്‍ നിന്നായി 3,38,93,900 രൂപയാണ് സർക്കാറിന് ലഭിച്ചത്.
പൊതുസ്ഥല ത്തെ പുകവലി, നിരോധിത സ്ഥലത്തും പ്രായപൂർത്തിയാകാത്തവർക്കുമുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപന, പുകവലിയും പുകയില ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന ചിത്രം അല്ലെങ്കിൽ ദൃശ്യം എന്നിവക്കെതിരെയാണ് കോപ്ട പ്രകാരം പിഴ ഈടാക്കുന്നത്. നിയമം ലംഘിച്ച് പുകവലിച്ച് പിഴയൊടുക്കിയവരിൽ എറണാകുളം സിറ്റിയാണ് മുന്നിൽ. 10,786 പേരിൽനിന്നായി 18,86,600 രൂപയാണ് സർക്കാറിലെത്തിയത്. എറണാകുളം റൂറലിൽ 1,994 പേരിൽനിന്ന് 3,98,800 രൂപയും ഈടാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 8,367 പേരില്‍നിന്നായി 16,42,200 രൂപയാണ് പിഴയായി ഈടാക്കിയത്. തിരുവന്തപുരം റൂറല്‍ (2,04,750), കൊല്ലം (7,39,600), കൊല്ലം റൂറല്‍ (99,000), പത്തനംതിട്ട (8,77,900), ആലപ്പുഴ (7,32,600), കോട്ടയം (9,35,400), ഇടുക്കി (2,93,000), തൃശൂര്‍ സിറ്റി (3,98,600), തൃശൂര്‍ റൂറല്‍ (5,63,800), പാലക്കാട് (15,90,600), മലപ്പുറം (8,59,600), കോഴിക്കോട് (4,03,400), കോഴിക്കോട് റൂറല്‍ (3,60,800), വയനാട് (5,75,200), കണ്ണൂര്‍ (16,88,400), കാസര്‍ഗോഡ് (6,62,400), റെയില്‍വേ (11,23,600) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് പൊതുസ്ഥലത്ത് പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015ൽ 1,62,151 പേർക്ക് പിഴ ചുമത്തിയിരുന്നു. 2016ൽ 2,01,085. 2017ൽ 1,62,606 എന്നിങ്ങനെയാണ് കണക്കുകൾ.
പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റതിന് ഈവർഷം സെപ്റ്റംബർ വരെ 470 പേർക്കാണ് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്. ഈയിനത്തിൽ 2,34,950 രൂപയും സർക്കാറിന് ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നുറുമീറ്റർ പരിധിക്കുള്ളിൽ പുകയില ഉൽപന്നങ്ങൾ വിറ്റതിന് 2,457 പേരിൽനിന്ന് 4,00,680 രൂപയാണ് ഇക്കുറി പൊലീസ് ഈടാക്കിയത്. 2015ൽ 3,343, 2016ൽ 3,065, 2017ൽ 3,786 പേർക്കെതിരെയും നടപടിയെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവരിലെ പുകയില ഉപയോഗം മാറ്റമില്ലാതെ തുടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.