തൃശൂർ: കനത്ത് പെയ്ത മഴയിലും കുതിരാത്ത ആവേശമുയർത്തിയെത്തിയ പുലിക്കൂട്ടം നാലോണ നാളിൽ സാംസ്കാരിക നഗരം കീഴ്െപ്പടുത്തി. പുലിക്കൊട്ടിെൻറ ഒഴുക്കിനും മുറുക്കത്തിനുമനുസരിച്ച് അരമണിയും കുടവയറും കുലുക്കിയെത്തിയ പുലിക്കൂട്ടങ്ങൾ താളാത്മകമായി ചുവട് വെച്ചപ്പോൾ ആയിരങ്ങളുയർത്തിയ ആർപ്പുവിളിയുടെ ആരവത്തിൽ നഗരം മുങ്ങി.
വർധിത ശൗര്യത്തോടെ പുലികൾ നഗരവീഥികൾ ൈകയിലെടുത്തപ്പോൾ കളി കാണാൻ എത്തിയ ജനലക്ഷങ്ങളുടെ കൗതുകം വാനോളമുയർന്നു.
മഴ അവഗണിച്ച പുലിപ്രേമികൾ ആവേശക്കൊടുമുടിയിൽ കയറി. തുടങ്ങും മുേമ്പ പെയ്ത ചാറ്റൽ മഴയുടെ കുളിരിൽ സ്വരാജ് റൗണ്ട് ജനനിബിഡമായി. അയൽ ജില്ലകളിൽനിന്നടക്കം ജനക്കൂട്ടം നഗരത്തിലേക്ക് ഒഴുകിയെത്തി. വൈകീട്ട് 4.30 ഒാടെതന്നെ ആദ്യ സംഘമായ വിയ്യൂർ സ്വരാജ് റൗണ്ടിലെത്തി. ബിനി ടൂറിസ്റ്റ് ഹോമിന് സമീപം മന്ത്രി വി.എസ്. സുനിൽകുമാർ പുലിക്കളിക്ക് ഫ്ലാഗ് ഒാഫ് ചെയ്തു.
ജില്ലയുടെ ഒാണാഘോഷങ്ങൾക്ക് പരിസമാപ്തികുറിച്ച് നടന്ന പുലിക്കളി മത്സരത്തിൽ വിയ്യൂർ, നായ്ക്കനാൽ വടക്കേ അങ്ങാടി, നായ്ക്കനാൽ പുലിക്കളി സമാജം, കോട്ടപ്പുറം, കാനാട്ടുകര, അയ്യേന്താൾ ആറ് സംഘങ്ങളാണ് പെങ്കടുത്തത്. ഇതിൽ കോട്ടപ്പുറം സംഘത്തിൽ ഇക്കുറി 12 പെൺപുലികളുണ്ടായിരുന്നു. ഇവർക്ക് പുലിെക്കാട്ടുമായി 30 വനിതകളെത്തിയത് ഇത്തവണത്തെ പുലിക്കളിയുെട കൗതുകം.
ഒാരോ സംഘത്തിലും 40 നും 55നും ഇടയിൽ പുലികളുണ്ടായിരുന്നു. നടുവിലാലിൽ നാളികേരം ഉടച്ചാണ് പുലികൾ മത്സരക്കളിക്ക് തുടക്കം കുറിച്ചത്. 5.45 ഒാടെ നടുവിലാലിൽ ആദ്യം എത്തിയത് കാനാട്ടുകര ദേശമായിരുന്നു. തുടർന്ന് േകാട്ടപ്പുറം എത്തി. ഇൗ സംഘങ്ങൾക്ക് 51 വീതം പുലികളുണ്ടായിരുന്നു. പെൺ പുലികളും പെൺപുലിക്കൊട്ടുമായി എത്തിയ കോട്ടപ്പുറം സംഘത്തിന് വൻ കൈയടിയോെട ആവേശകരമായ വരേവൽപാണ് ജനക്കൂട്ടം നൽകിയത്. പിന്നീട് 41 പുലികളുമായി വിയ്യൂർ എത്തി. ബ്ലൂവെയിൽ ഗെയിമിനെതിരെ മുന്നറിയിപ്പ് നൽകുന്നതടക്കമുള്ള സാമൂഹിക വിഷയങ്ങൾ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങൾ പുലിക്കളിക്ക് മാറ്റ് കൂട്ടി. രാത്രി 8.30ന് ശേഷമാണ് പുലിക്കൂട്ടങ്ങൾ നഗരം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.