കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ മാതാവും സഹോദരിയും കാക്കനാട്ടെ ജയിലിൽ സന്ദർശിച്ചു. ശനിയാഴ്ച രാവിലെയാണ് ഇരുവരും സുനിെയ കണ്ടത്. ദിലീപിനെ ഭീഷണിെപ്പടുത്തുന്ന തരത്തിൽ ജയിലിൽനിന്ന് കെത്തഴുതിയത് താനല്ലെന്നും എന്നാൽ തെൻറ അറിവോടെയാണെന്നും സുനി പറഞ്ഞെന്ന് സഹോദരി വെളിപ്പെടുത്തി. കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയാൽ കുരുക്കാകുമോ എന്ന് സംശയം പ്രകടിപ്പിച്ചതായും സഹോദരി പറഞ്ഞു. അതേസമയം, സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇനി അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു സുനിയുടെ മറുപടിയെന്നും സഹോദരി പറഞ്ഞു. ഫോൺ ജയിലിനകത്ത് എത്തിച്ചത് തെൻറ അറിവോടെയെല്ലന്നും സുനി പറഞ്ഞു.
ജയിൽചാട്ടവുമായി ബന്ധപ്പെട്ട പ്രശസ്ത കൃതിയായ പാപ്പിയോൺ എന്ന പുസ്തകം വേണമെന്ന് ഏതാനും ദിവസം മുമ്പ് ജയിലിൽനിന്ന് വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. ഒമ്പതു തവണ ജയിൽ ചാടുകയും പിടിക്കപ്പെടുകയും പത്താം ശ്രമത്തിൽ വിജയിക്കുകയും ചെയ്ത ഹെൻറി ഷാലിയർ എന്ന ഫ്രഞ്ച് തടവുകാരെൻറ ആത്്മകഥയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.