കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുകയോ മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയോ ചെയ്യേണ്ടതുണ്ടോയെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഫയൽ പരിശോധിച്ച് ഇക്കാര്യത്തിൽ ഡി.ജി.പി തീരുമാനമെടുക്കണമെന്ന മുൻ ഉത്തരവിെൻറ തുടർച്ചയായാണ് ഡിവിഷൻബെഞ്ചിെൻറ നിർദേശം.
പുറ്റിങ്ങല്‍ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നൽകിയിട്ടുള്ള ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിേൻറയും പൊലീസിെൻറയും നപടികളിൽ ഇടപെടാനും സഹായിക്കാനും വിവിധ തലത്തിലുള്ളവർ ശ്രമം നടത്തിയെന്നുള്ള സുപ്രധാനമായ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 ഏപ്രിൽ 10ന് പുലർച്ചെയാണ് കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം നടന്നത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആേരാപിച്ചാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.