നിലമ്പൂർ: ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിക്കാനായി നിലമ്പൂരിലെ വസതിയിൽ നിന്ന് പി.വി അൻവർ പുറപ്പെട്ടത് തമിഴ് പേശി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് തമിഴിൽ അൻവർ മറുപടി നൽകിയത്.
ഡി.എം.കെ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം അപ്പുറം പാക്കലാമെന്ന് അൻവർ മറുപടി നൽകി. "പ്രശ്നം ഒന്നുമേ ഇല്ലൈ... എല്ലാം സറി താനെ... മുന്നാടിയാ കോൺഫിഡൻസ് ഇറ്ക്ക്... ഇപ്പളും കോൺഫിഡൻസ് ഇറ്ക്ക്... നാളേക്കും കോൺഫിഡൻസ് ഇറ്ക്കും... തമിൾ മട്ടും താൻ ഇനിമേൽ പേശിയിട്ടിറുക്കും" -അൻവർ പറഞ്ഞു.
മഞ്ചേരിയിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന പ്രവർത്തകരുടെ വാഹനങ്ങൾ പൊലീസ് തടയുവെന്ന് അൻവർ ആരോപിച്ചു. നിലമ്പൂർ, മലപ്പുറം, പാണ്ടിക്കാട്, കോഴിക്കോട് വഴി വരുന്ന 100 കണക്കിന് വാഹനങ്ങളാണ് ട്രാഫിക് നിയന്ത്രണത്തിന്‍റെ പേരിൽ പൊലീസ് തടയുന്നത്. ഇത്തരത്തിൽ തോൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അൻവർ വ്യക്തമാക്കി.
കേരളത്തിലെ ഡി.എം.കെ നേതാക്കളുടെ വീടുകളിൽ പൊലീസ് എത്തിയിട്ടുണ്ട്. സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് നേതാക്കളോട് ചോദിക്കുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ കാണട്ടെയെന്നും അൻവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.