കണ്ണൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനായിരുന്നു ഡി.ജി.പിയുടെ ശിപാർശയെന്ന് പി.വി അൻവർ എം.എൽ.എ. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഈ ശിപാർശയിൽ നിന്നും സസ്പെൻഷൻ ഒഴിവാക്കിയതെന്നും പി.വി അൻവർ ആരോപിച്ചു.
ഇത് ശിക്ഷ നടപടിയല്ലെന്നും ഉദ്യോഗസ്ഥനെ മാറ്റിനിർത്തുക മാത്രമാണ് ചെയ്യുന്നതെന്നും അൻവർ പറഞ്ഞു. ശിക്ഷനടപടിയായിരുന്നുവെങ്കിൽ കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തണമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രഏജൻസികളുടെ അന്വേഷണത്തിൽ നിന്നും തടഞ്ഞുനിർത്തുന്ന ഒന്നാമത്തെ ഘടകം അജിത് കുമാറാണ്.
ഇതിന് പ്രതിഫലമായാണ് തൃശൂർ സീറ്റ് ബി.ജെ.പിക്ക് നൽകിയത്. അവർക്ക് ഇത് ലാഭകരമായ കച്ചവടമാണ്. ഇനി പാലക്കാട് സീറ്റും ബി.ജെ.പിക്ക് നൽകുമെന്ന് പി.വി അൻവർ ആരോപിച്ചു. പൊലീസ് സേനയിൽ നിന്ന് ക്രിമിനലുകളെ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന പൊലീസ് സേനയിലെ തന്നെ ഒരു വിഭാഗം തന്നെയാണ് തനിക്ക് ഇത്തരം വിവരങ്ങൾ നൽകുന്നതെന്നും അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.