വടകര: വിദേശത്തുനിന്നെത്തിയ യുവാവ് ക്വാറൻറീനില്‍ കഴിയുന്ന വീടിനുനേരെ അക്രമം. വടകര മേമുണ്ട സ്വദേശി ബബീഷ് താമസിച്ച പാലോളിപാലത്തെ നാറത്ത് വയലില്‍ കൃഷ്ണദാസിെൻറ വീടിന് നേരെയാണ് ആക്രമണം നടന്നത്.
അക്രമത്തില്‍ വീടിെൻറ ജനലുകളും വാതിലും തകര്‍ന്നു. ബബീഷിെൻറ ഭാര്യപിതാവിേൻറതാണീ വീട്. ജൂണ്‍ 20നാണ് ഇദ്ദേഹം അബൂദബിയില്നിന്നെത്തിയത്.
ഏഴു ദിവസം പെയ്ഡ് ക്വാറൻറീന് കേന്ദ്രത്തില്‍ കഴിഞ്ഞു. അതിനുശേഷമാണ് പാലോളി പാലത്തെ വീട്ടിലേക്ക് താമസം മാറ്റിയത്.
അയല്‍വാസിയായ യുവാവ് ചൊവ്വാഴ്ച രാത്രി മുതല്‍ ഭീഷണി മുഴക്കുന്നതായി ബബീഷ് പറഞ്ഞു. ‘നിനക്ക് ആരാടാ ഭക്ഷണം കൊണ്ടുത്തരുന്നത്, അതൊന്നു കാണട്ടെ’ എന്നൊക്കെ പറഞ്ഞാണെത്ര ഭീഷണി. ഇതിെൻറ തുടര്‍ച്ചയായാണ് ബുധനാഴ്ച രാവിലെ 6.30ഓടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജനലുകളും മറ്റും അടിച്ചും എറിഞ്ഞും തകര്‍ത്തത്. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോൾ അയല്‍വാസി അക്രമം നടത്തുകയായിരുന്നു-ബബീഷ് പറഞ്ഞു. തുടര്‍ന്ന്, വടകര പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.